Loading ...

Home charity

അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി ബാബുജി യാത്രയായി.... by എം.വിധുകുമാര്‍

എരുമേലി: à´œàµ€à´µà´¿à´•àµà´•à´¾à´¨àµâ€ ഏറെ കഷ്ടപ്പെട്ട ഇടകടത്തി തുമരക്കാക്കുഴിയില്‍ ബാബുജി(58) ജീവിതത്തില്‍നിന്ന് യാത്രയായത് അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ബാബുജിയുടെ അവയവങ്ങള്‍ ഇനി അഞ്ചുപേര്‍ക്ക് പുതുജീവനേകും.ബാബുജിയുടെ കരളും ഇരുവൃക്കകളും കണ്ണുകളുമാണ് ദാനംചെയ്തത്. കോട്ടയം കാരിത്താസ് ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നുമണിക്കൂര്‍ നീണ്ടു. കരള്‍ എറണാകുളം ലേക്ഷോര്‍ ആസ്​പത്രിയിലേക്കും ഒരു കിഡ്‌നി എറണാകുളം ലൂര്‍ദ് ആസ്​പത്രിയിലേക്കുമാണ് നല്‍കിയത്. ഒരു കിഡ്‌നിയും കണ്ണുകളും കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ നല്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രി യൂറോളജി വിഭാഗം മേധാവി ഡോ. സുരേഷ് ഭട്ട്, നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി.ജയകുമാര്‍, എറണാകുളം ലേക്്‌ഷോര്‍ ആസ്​പത്രിയില്‍നിന്നെത്തിയ ഡോ. ഫിലിപ് ജി.തോമസ്, ഡോ. മഞ്ജുരാജ്, ഡോ. സൗരവ്, എറണാകുളം ലൂര്‍ദ് ആസ്​പത്രിയിലെ ഡോ. ബിജു, ബിനു ഉപേന്ദ്രന്‍, നിസര്‍ഗ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.എരുമേലിയില്‍ കെ.എസ്.à´‡.ബി. കരാര്‍ തൊഴിലാളിയായ ബാബുജി വ്യാഴാഴ്ച പാണപിലാവ് ചീനിമരം ഭാഗത്ത് വൈദ്യുതി തൂണ്‍ കുഴിച്ചിടുന്ന ജോലിയിലേര്‍പ്പെട്ടിരിക്കേയാണ് എരുമേലിയില്‍നിന്ന് കണമലയ്ക്ക് പോവുകയായിരുന്ന വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുജിയെ 26-ാംമൈല്‍ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആംബുലന്‍സില്‍ കോട്ടയത്തേക്ക് കൊണ്ടുപോകുംവഴിയാണ് തിരുവഞ്ചൂരിന് സമീപം ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകട സമയം പല വാഹനങ്ങളും കടന്നുപോയെങ്കിലും അതുവഴിയെത്തിയ ഒരു വൈദികനാണ് പരിക്കേറ്റവരെ കാരിത്താസ് ആസ്​പത്രിയിലാക്കിയത്.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആസ്​പത്രിയില്‍ ബാബുജിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതപത്രം നല്കുകയായിരുന്നു. ഞായറാഴ്ച അവയവങ്ങള്‍ എടുത്തശേഷം പോസ്റ്റുമോര്‍ട്ടം നടത്തി രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച രാവിലെ 10ന് ഇടകടത്തിയിലെ കുടുംബ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.മകളുടെ വിവാഹത്തിനായി വര്‍ഷങ്ങള്‍ക്കുമുന്‍പ് വീടുവിറ്റ ബാബുജി ഇടകടത്തിയില്‍ വാടകവീട്ടിലായിരുന്നു താമസം. വൈദ്യുതി വകുപ്പിലെ കരാര്‍ പ്രവൃത്തികളും പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷിയുമായിരുന്നു ഉപജീവനമാര്‍ഗം. ജീവിക്കാനുള്ള കഷ്ടപ്പാടിനിടയില്‍ ജീവിതത്തോട് വിട പറഞ്ഞെങ്കിലും ബാബുജി ഇനിയും ജീവിക്കും....അഞ്ചുപേരിലൂടെ....

Related News