Loading ...

Home India

മഴ കുറഞ്ഞു; മുംബൈ നഗരം സാധാരണ ഗതിയിലേക്ക്‌

മുംബൈ: തുടര്‍ച്ചയായ അഞ്ചു ദിവസവും ശക്തമായി പെയ്ത മഴ ആറാം ദിവസം വിട്ടുനിന്നപ്പോള്‍ മുംബൈ മഹാനഗരം സാധാരണ നിലയിലേക്ക്. ചൊവ്വാഴ്ച വൈകീട്ടോടെ തന്നെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാല്‍, തീവണ്ടിപ്പാളങ്ങളിലും മറ്റും കെട്ടിക്കിടന്ന വെള്ളം ഒഴിഞ്ഞു പോകാന്‍ താമസിച്ചതും മോട്ടോര്‍ ബോക്‌സില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലോക്കല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയാതായതിരുന്നതുമാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. എന്നാല്‍, ബുധനാഴ്ച പുലര്‍ച്ചെയോടെ ഈ വണ്ടികളെല്ലാം നീക്കുകയും വെള്ളം ഒഴിഞ്ഞു പോകുകയും ചെയ്തതോടെ നഗരം സാധാരണ നിലയിലേക്കെത്തി. മൂന്നു ദിവസത്തെ അവധിക്കു ശേഷം പല ഓഫീസുകളിലും ബുധനാഴ്ച ഹാജര്‍ നില ഉയര്‍ന്നു. ജൂലൈ മൂന്നിന് വൈകീട്ടോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ അധിക പേരും നേരത്തെ ജോലി അവസാനിപ്പിക്കുകയും ചെയ്തു. വെള്ളം ഒഴുകിപ്പോയതും മഴ വിട്ടുനിന്നതും നഗരത്തിലെ സ്‌കൂള്‍ അധികൃതര്‍ക്കും ആശ്വാസമായി. ബുധനാഴ്ച എല്ലാ സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിച്ചു.

Related News