Loading ...

Home Education

കാലിക്കറ്റ് ബിരുദപ്രവേശനം; നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഫീസടയ്ക്കാത്തതിനാലോ സമയബന്ധിതമായി പ്രവേശനം നേടാത്തതിനാലോ ആദ്യഘട്ട അലോട്ട്‌മെന്റുകളില്‍ പുറത്തായവരെക്കൂടി പരിഗണിക്കുന്നതിനാലാണ് അലോട്ട്‌മെന്റ് വൈകിയത്. വിദ്യാര്‍ഥികള്‍ക്ക് https://cuonline.ac.in/ug/allotment എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്താല്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാകും. ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവരെല്ലാം മാന്‍ഡേറ്ററി ഫീസ് അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ജൂലായ് ഒമ്ബതിന് മൂന്ന് മണിക്കകം കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ എടുക്കണം.ശേഷമുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാന്‍ ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയാണ് പ്രവേശനം നേടേണ്ടത്.



Related News