Loading ...

Home Education

ഒരു നാടിനെ പുസ്തകം വായിപ്പിക്കാൻ ഒരാൾ by സുരേഷ് ഗോപി

നേരം പുലരുന്നതിനുമുമ്പുള്ള അരണ്ട വെളിച്ചം ചവിട്ടി റബര്‍തോട്ടത്തിലൂടെ നടക്കുമ്പോഴും ജോര്‍ജിന്റെ മനസ്സില്‍ പുസ്തകങ്ങളാണ്. ഇന്ന് ആര്‍ക്കൊക്കെ  പുസ്തകം എത്തിച്ചുകൊടുക്കണമെന്ന ചിന്തയുമായാണ് à´ˆ മലയോരകര്‍ഷകന്‍ ഉണരുന്നത്. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് വായാട്ടുപറമ്പിലെ മേലുക്കുന്നേല്‍ à´Žà´‚ പി ജോര്‍ജ് ഒരു 'ഒറ്റയാള്‍ വായനശാല'യാണ്. എല്ലാവീട്ടിലും നിറയെ പുസ്തകങ്ങളുള്ള ഒരു സ്വപ്നമുണ്ട് ജോര്‍ജിന്. കുട്ടികളും മുതിര്‍ന്നവരും അടക്കം എല്ലാവരും പുസ്തകം വായിക്കുന്നു. സാധാരണ പുസ്തകമല്ല, ലോകസാഹിത്യംമുതല്‍ പ്രചുരപ്രചാരം നേടിയ കുഞ്ഞുപുസ്തകങ്ങള്‍വരെ. à´ˆ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് ജോര്‍ജ്. തന്റെ ഗ്രാമം ഒരു വായനശാലയുടെ പേരില്‍ അറിയപ്പെടണമെന്ന ജോര്‍ജിന്റെ ആഗ്രഹത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പലതവണ തുടക്കമിട്ടെങ്കിലും പൂവണിയാത്ത പ്രതീക്ഷ കൈവിട്ടിട്ടില്ല. സ്വന്തം വീട്ടില്‍ തുടങ്ങിയ വായനശാല നാട്ടുകാരുടെ മുഴുവനുമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. കനപ്പെട്ട സഞ്ചിയും തൂക്കി പുസ്തകം വായനക്കാര്‍ക്ക് നേരിട്ട് എത്തിക്കുകയാണ് à´ˆ മനുഷ്യന്‍. സഞ്ചരിക്കുന്ന വായനശാലയെന്നും പറയാം.വായനശാല വീട്ടിലേക്ക് 
1967ല്‍ കോട്ടയം മുട്ടുചിറയില്‍നിന്നാണ് ജോര്‍ജിന്റെ കുടുംബം മലബാറിലേക്ക് കുടിയേറിയത്. ചെറുപ്പംമുതലേ നല്ല വായനക്കാരനായിരുന്നു ജോര്‍ജ്. കിട്ടുന്നതെന്തും വായിക്കും. വായന ശരാശരി നാട്ടിന്‍പുറത്തുകാരന്റേതായിരുന്നില്ല. ലോകസാഹിത്യത്തിലെ പ്രമുഖ കൃതികളില്‍ മിക്കതും വായിച്ചുതീര്‍ത്തു. പുസ്തകങ്ങള്‍ സന്തതസഹചാരിയായി. നല്ല ഒരു വായനശാല സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. അതിനായി നിരവധി പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിച്ചു. പലരും സംഭാവനയായി നല്‍കിയ പുസ്തകവും ചേര്‍ത്ത് വലിയൊരു ലൈബ്രറിതന്നെ സജ്ജീകരിച്ചു. പലതവണ വാടകകെട്ടിടത്തില്‍ വായനശാല പ്രവര്‍ത്തനം തുടങ്ങി. അക്ഷര വായനശാല എന്ന പേര് നേരത്തെ മനസ്സില്‍ കണ്ടിരുന്നു. à´† പേരില്‍ത്തന്നെ തുടങ്ങിയെങ്കിലും ബാലാരിഷ്ടത നീങ്ങിയില്ല. വാടക കൊടുക്കാന്‍ കഴിയാതെ അടച്ചുപൂട്ടി. സ്ഥലം സ്വന്തമായി വാങ്ങിയാല്‍ ലൈബ്രറി കൌണ്‍സിലിന്റെയും സര്‍ക്കാരിന്റെയുമെല്ലാം ധനസഹായം ലഭിക്കും. à´† വഴിക്കൊന്നും കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് ശ്രമിച്ചിട്ടും സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കാനായില്ല. അതോടെ വായനശാല പാതിയില്‍ പ്രവര്‍ത്തനം നിര്‍ത്തി. പുസ്തകങ്ങളധികവും  മറ്റൊരു വായനശാലയ്ക്ക് കൈമാറി. സ്വന്തം പുസ്തകങ്ങള്‍മാത്രം വീട്ടിലേക്ക് കൊണ്ടുപോയി. പക്ഷേ, തോല്‍ക്കാന്‍ ജോര്‍ജിന് മനസ്സുണ്ടായില്ല. വായിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൈകളില്‍ പുസ്തകം എത്താതിരുന്നാല്‍ അതിന് വിലയെന്ത്. പൊടിപിടിച്ച് മുറിയുടെ മൂലയില്‍ കിടക്കാനുള്ളതാണോ പുസ്തകങ്ങള്‍. à´† ചിന്തയില്‍നിന്നാണ് വീട്ടില്‍ ലൈബ്രറി എന്ന ആശയം ഉരുത്തിരിഞ്ഞത്. പ്രായോഗികബുദ്ധിമുട്ടുകള്‍ ഒരുപാട് ഉണ്ടായിട്ടും അത് തുടങ്ങുകതന്നെ ചെയ്തു. കൃഷിപ്പണിക്കും മറ്റുകാര്യങ്ങള്‍ക്കുമെല്ലാമിടയില്‍ ജോര്‍ജ് തന്നെ ലൈബ്രേറിയനുമായി. പുസ്തകം ആവശ്യമുള്ളവര്‍ക്ക് വീട്ടില്‍ വരാം. ഇഷ്ടമുള്ളതെടുക്കാം. രജിസ്റ്ററില്‍ രേഖപ്പെടുത്തി വായനയ്ക്കുശേഷം കൃത്യമായി തിരിച്ചെത്തിക്കണം. പക്ഷേ, ഒരുനിര്‍ബന്ധമുണ്ട്. പുസ്തകം കേടുവരുത്തരുത്. മറ്റു നിബന്ധനകളൊന്നുമില്ല. 
കടകളില്‍ വായനക്കാര്‍ക്ക് പറ്റുബുക്ക്
2006ലാണ് ജോര്‍ജ് വീടുകളില്‍ പുസ്തകങ്ങള്‍ വിതരണംചെയ്യാന്‍ തുടങ്ങിയത്്. അക്ഷര മൊബൈല്‍ ലൈബ്രറി എന്ന സീലുപതിച്ച്  സുഹൃത്തുക്കളായ ആറുപേര്‍ക്കായിരുന്നു ആദ്യം പുസ്തകങ്ങള്‍ കൊടുത്തത്. മദ്യപാനശീലമുള്ള യുവാവ് പുസ്തകം ചോദിച്ച അനുഭവം മറക്കാനാകില്ലെന്ന് ജോര്‍ജ് പറയുന്നു. പുസ്തകം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ചെറിയ മടിതോന്നി. വൃത്തിയായി തിരിച്ചു തരുമോ. അതോ നഷ്ടപ്പെടുത്തുമോ എന്നൊരു ഭയം. മടിച്ചുമടിച്ച് ഒരു പുസ്തകം കൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ വായിച്ച് തിരികെ തന്നു. നല്ല പേപ്പര്‍കൊണ്ട് അത് വൃത്തിയായി പൊതിഞ്ഞിരുന്നു. കൂടെ ഒരു ചോദ്യവും. എനിക്ക് പുസ്തകം തന്നാല്‍ തിരിച്ചുകിട്ടുമോ എന്നല്ലേ ചേട്ടന്റെ പേടി. മദ്യപിച്ചാല്‍ ഞാന്‍ പുസ്തകം കൈകൊണ്ട് തൊടില്ല. à´ˆ പുസ്തകം വായിക്കാനെടുത്ത മൂന്നുദിവസം മദ്യപിച്ചില്ല. അന്നാണ് തന്റെ വായനക്കാരിലെ വ്യത്യസ്തത തിരിച്ചറിഞ്ഞതെന്ന് ജോര്‍ജ് പറയുന്നു. à´† യുവാവ് പിന്നീട് സ്ഥിരം വായനക്കാരനായി. അതോടെ വായനക്കാരെ അന്വേഷിച്ചു പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. സഞ്ചരിക്കുന്ന വായനശാല എന്ന ആശയത്തിലേക്ക് തിരിഞ്ഞു. ആവശ്യമുള്ളവര്‍ക്ക് പുസ്തകം എത്തിക്കാന്‍ കണ്ട മാര്‍ഗം കടകളുടെ സഹായം തേടുകയായിരുന്നു. വായനയില്‍ താല്‍പ്പര്യമുള്ള കുറച്ച് സുഹൃത്തുക്കളുടെ കടകളില്‍ പുസ്തകം കൊണ്ടുവയ്ക്കുക. വായനക്കാര്‍ കടയിലെത്തി ഏറ്റുവാങ്ങണം. വായിച്ചിട്ട് അവിടെ തിരിച്ചേല്‍പ്പിക്കണം. കടയിലെ പറ്റുബുക്കിനൊപ്പം പുസ്തകത്തിനും പറ്റുബുക്ക്. കൊണ്ടുപോകുന്നവരുടെ പേരും വിലാസവും എഴുതി സൂക്ഷിക്കും. അഭിപ്രായങ്ങള്‍ എഴുതാം. പുതിയ നിര്‍ദേശങ്ങളും ആവശ്യമുള്ള പുസ്തകങ്ങളുടെ പേരും എഴുതിവയ്ക്കാം. ജോര്‍ജിന്റെ 9544042556 എന്ന മൊബൈല്‍ നമ്പരും അതിലുണ്ടാകും. പുസ്തകം കിട്ടിയാല്‍ അടുത്ത ആഴ്ച അവിടെ എത്തിച്ചിരിക്കും. ആലക്കോട്, കരുവന്‍ചാല്‍, വായാട്ടുപറമ്പ്, ചാണോക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ ജോസ് വാണിശേരി, à´Ÿà´¿ എന്‍ രാജു, റഷീദ്, ബെന്നി, നൈജു, ജോഷി എന്നീ കച്ചവടക്കാരാണ് സഹായിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ ജോര്‍ജ് തന്നെ കടയിലെത്തി പുസ്തകങ്ങള്‍ മാറിക്കൊടുക്കും. 
നാട്ടിലെ കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ഈ സേവനം ഉപകാരപ്പെട്ടെന്ന് സിപിഐ എം അംഗവും വര്‍ഗബഹുജനസംഘടനകളുടെ ഭാരവാഹിയുമായ ജോര്‍ജ് പറയുന്നു. കൂടുതല്‍ പേരിലേക്ക് വിപുലീകരിക്കണമെന്നുണ്ട്. അതിനാവശ്യമായ പുസ്തകങ്ങള്‍ സമ്പാദിക്കണം. സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയാണ് ഓട്ടോയിലും മറ്റും സഞ്ചരിച്ച് പുസ്തകമെത്തിക്കുന്നത്. ഇതിനിടയില്‍ സ്വന്തം കാര്യങ്ങളും നടക്കണം. 20 വീട്ടില്‍ നേരിട്ട് പുസ്തകം എത്തിക്കുന്നു. വീട്ടുകാര്‍ വായനയ്ക്കുശേഷം അയല്‍വാസികള്‍ക്കും മറ്റും കൈമാറുകയും തിരിച്ചുവാങ്ങി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ടി എത്തിച്ചു കൊടുത്താലും അപൂര്‍വം ചിലര്‍ പറ്റിക്കാറുണ്ടെന്ന് ജോര്‍ജേട്ടന്റെ സങ്കടം.
ഹൃദയത്തില്‍ പതിഞ്ഞ കൈയൊപ്പ്
ഇപ്പോള്‍ 180 പേരാണ് à´ˆ സഞ്ചരിക്കുന്ന വായനശാലയുടെ സ്ഥിരം വായനക്കാര്‍. അവര്‍ നിരവധിപേര്‍ക്ക് കൈമാറും. രണ്ടായിരത്തോളം പുസ്തകമുണ്ട്. പാലും പത്രവും കത്തുമെല്ലാം കാത്തിരിക്കുന്നതുപോലെ നാട്ടുകാര്‍ ജോര്‍ജേട്ടന്റെ പുസ്തകസഞ്ചിയും കാത്തിരിക്കുന്നു. കൂടുതലും സ്ത്രീകളാണ് വായനക്കാര്‍. തൊഴിലാളികളും കുട്ടികളും മാത്രമല്ല രോഗം ബാധിച്ച് വീട്ടില്‍ കിടപ്പായവര്‍വരെ ഇപ്പോള്‍ മികച്ച വായനക്കാരായി. കൃഷിയില്‍നിന്ന് കിട്ടുന്ന തുച്ഛവരുമാനം മിച്ചംവച്ചാണ് ജോര്‍ജേട്ടന്റെ à´ˆ സൌജന്യസേവനമെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ കിട്ടുന്ന പുസ്തകം സൂക്ഷിച്ച് വായിച്ച് കൃത്യമായി തിരിച്ചെത്തിക്കാനും അവര്‍ ശീലിച്ചു. മാത്രമല്ല, പലര്‍ക്കും കൃത്യമായ വായനാശീലങ്ങളുമുണ്ട്. നോവല്‍മാത്രം വായിക്കുന്നവരും കഥയും കവിതയുംമാത്രം തെരഞ്ഞെടുക്കുന്നവരുമുണ്ട്. വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍വരെ ആവശ്യപ്പെടുന്നു. ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ പരമാവധി വായനക്കാരില്‍ അപ്പോള്‍ത്തന്നെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഒരു ഗുണം കൂടിയുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങള്‍ ജോര്‍ജേട്ടന്റെ ലൈബ്രറിയിലേക്ക് സംഭാവനചെയ്യുന്നവരുമുണ്ട്. ആരെങ്കിലും കുറച്ച് പുസ്തകം തരാമെന്ന് അറിയിച്ചാല്‍ എത്ര ദൂരെവരെ പോയി വാങ്ങി വരാനും തയ്യാറാണ്. കാരണം, വര്‍ഷങ്ങളായി വിതരണംചെയ്യുന്ന പുസ്തകങ്ങള്‍ പലരും വായിച്ചുകഴിഞ്ഞു. തടിക്കടവിലെ വായനശാലയില്‍നിന്ന് പുസ്തകം എടുത്താണ് ഇപ്പോള്‍ എത്തിക്കുന്നത്. ജോര്‍ജേട്ടന്റെ à´ˆ സൌജന്യസേവനത്തെക്കുറിച്ച് കേട്ടറിഞ്ഞ ചിലര്‍ തപാല്‍വഴി അവരുടെ കൈയൊപ്പിട്ട പുസ്തകം അയച്ചുകൊടുത്തു. അവയൊക്കെ ഇന്ന് നൂറുകണക്കിനാളുകളുടെ ഹൃദയത്തിലാണ് പതിഞ്ഞുകിടക്കുന്നത്.  പുതുമയുള്ള പുസ്തകങ്ങളാണ് എല്ലാവര്‍ക്കും വേണ്ടത്. ഇനിയും പണം മുടക്കിവാങ്ങാന്‍ ശേഷിയുമില്ല. ചിലര്‍ ചോദിക്കാറുണ്ട്, റബര്‍തോട്ടത്തിലും പറമ്പിലും അധ്വാനിച്ചുണ്ടാക്കുന്ന ചെറിയതുക ഇങ്ങനെ നാട്ടുകാര്‍ക്കുവേണ്ടി ചെലവഴിക്കേണ്ടതുണ്ടോ എന്ന്. ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍ അവഗണിക്കുന്നവരുമുണ്ട്. ഭാര്യ ശാന്തമ്മയുടെയും മക്കളായ റോബിന്‍സ്, നോബിള്‍, അബി  എന്നിവരുടെയും പിന്തുണ ജോര്‍ജേട്ടനുണ്ട്.
ദിവസവും വിശ്രമമില്ലാത്ത കാല്‍നടയും ഇരുതോളിലും സഞ്ചിയില്‍ ഭാരമുള്ള പുസ്തകക്കെട്ടും തൂക്കിയുള്ള നടത്തവും ബുദ്ധിമുട്ടാകുന്നുണ്ട്. പക്ഷേ, വായനക്കാരെ കുറിച്ചോര്‍ക്കുമ്പോള്‍ അതെല്ലാം മറക്കാതെ വയ്യ. നിറയെ പുസ്തകങ്ങളുള്ള അലമാരകള്‍, ധാരാളം പത്രമാസികകള്‍, പുസ്തകമെടുക്കാനും പത്രം വായിക്കാനും വരുന്നവരുടെ തിക്കും തിരക്കുമുള്ള വൃത്തിയുള്ള വായനശാല കെട്ടിടം. പൂവണിയാത്ത ആഗ്രഹത്തിന്റെ നിഴല്‍ത്തണുപ്പ് പറ്റി പുസ്തകങ്ങളുടെ ഗന്ധം ശ്വസിച്ച് നടക്കാന്‍തന്നെ ഒരു സുഖമാണെന്ന് ജോര്‍ജേട്ടന്റെ സാക്ഷ്യം.

sureshgopidbi@gmail.com

Related News