Loading ...

Home Education

കെ.എ.എസ്. അന്തിമചട്ടം: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരള ഭരണ സര്‍വീസ് (കെ.എ.എസ്.) അന്തിമചട്ടത്തിന്റെ വിജ്ഞാപനം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. മൂന്നുശാഖകളിലും സംവരണം ബാധകമാക്കി ഭേദഗതിചെയ്ത ചട്ടമാണ് വിജ്ഞാപനം ചെയ്തത്. ഇനി ഒഴിവു റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ അപേക്ഷ ക്ഷണിച്ച്‌ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇത് ഓഗസ്റ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗം ചട്ടം ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. നിയമനം നേടുന്നവരെ കെ.എ.എസ്. ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) എന്നതിനൊപ്പം ട്രെയിനി എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാംശാഖയില്‍നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരെ ഒഴിവാക്കി. വിവിധ വകുപ്പുകളിലേക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവയിലേക്കു നേരിട്ടു നിയമനത്തിനുള്ള മുഴുവന്‍ തസ്തികകളും കെ.എ.എസിലേക്ക് മാറ്റി. കൊമേഴ്‌സ്യല്‍ ടാക്‌സസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് ടു ഡി.ഇ.ഒ., പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ജോയന്റ് ഡയറക്ടര്‍ (സ്റ്റാറ്റിസ്റ്റിക്സ്), അസിസ്റ്റന്റ് ഡയറക്ടര്‍ (സ്റ്റാറ്റിസ്റ്റിക്സ്), തൊഴില്‍ വകുപ്പിലെ പബ്ലിസിറ്റി ഓഫീസര്‍, ഗ്രാമവികസന വകുപ്പിലെ സീനിയര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, വ്യവസായ-വാണിജ്യ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍, മാനേജര്‍ (ഇ.ഐ.), ലാന്‍ഡ് യൂസ് ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്റ്റാറ്റിസ്റ്റിക്സ്) എന്നീ തസ്തികകള്‍ കെ.എ.എസില്‍നിന്ന് ഒഴിവാക്കി.

Related News