Loading ...

Home India

രാജ്യത്ത് കെട്ടിക്കിടക്കുന്നത് ദശലക്ഷകണക്കിന് കേസുകളെന്ന് ചീഫ് ജസ്റ്റീസ്

ഗുവഹാത്തി: രാജ്യത്തെ കോടതികളിലാകെ ദശലക്ഷ കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്. 50 വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് എണ്ണമറ്റ കേസുകളാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന 90 ലക്ഷം സിവില്‍ കേസുകളില്‍ 20 ലക്ഷത്തോളം കേസുകളിലും രണ്ടു കോടി 10 ലക്ഷത്തിലധികം കേസുകളില്‍ ഒരുകോടിയിലധികം കേസുകളിലും സമന്‍സ് പോലും കൈമാറിയിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഗുവഹാത്തിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്താകമാനം 6,000 ജഡ്ജിമാരുടെ ഒഴുവുകള്‍ നികത്താന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നെന്നും ഇതില്‍ 4,000 ഒഴിവുകള്‍ നികത്തിയെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ബാക്കിയുള്ളവയില്‍ 1,500 ഒഴിവുകളില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നിയമനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഹൈക്കോടതികളിലാകെ 1,079 ജഡ്ജിമാരുടെ തസ്തികകളാണ് ഉള്ളതെന്നും ഇതില്‍ 403 ഒഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ വിമരമിക്കല്‍ പ്രായം 65 വയസാക്കണമെന്ന തന്റെ ശിപാര്‍ശ കേന്ദ്രം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ജ്ഡജിമാരുടെ വിരമിക്കല്‍ മരവിപ്പിക്കേണ്ടി വരും. ആ മൂന്ന് വര്‍ഷം കൊണ്ട് ഈ 403 ഒഴവുകളില്‍ മികവുള്ള ജഡ്ജിമാരെ നിയമിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

Related News