Loading ...

Home India

മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജ് (67 അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാണ് സു​ഷ​മ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​വി​ലെ 11 വ​രെ വ​സ​തി​യി​ല്‍ പൊ​തു​ദ​ര്‍​ശ​നം. 12 മു​ത​ല്‍ മൂ​ന്നു വ​രെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം മൂ​ന്നു മ​ണി​ക്ക് ലോ​ധി റോ​ഡ് വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നീ ചരിത്രസ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ സ്വ​രാ​ജ്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. ബന്‍സൂരി ഏക പുത്രിയാണ്.

Related News