Loading ...

Home India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച്‌ സാംബിയയും; ജമ്മുകശ്മീര്‍ ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നം

ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ഉഭയകക്ഷി പ്രശ്‌നമാണ് ജമ്മു കശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയില്‍ സാംബിയന്‍ പ്രസിഡന്‍റ് എഡ്ഗാര്‍ ചഗ്വ ലുങ്കു പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള നിലവിലെ സംഘര്‍ഷങ്ങളോട് പ്രതികരിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് സാംബിയ. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി സാംബിയന്‍ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. സാംബിയന്‍ സേനയെ ഇന്ത്യ പരിശീലിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സായുധ സേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ സൈനിക, വ്യോമസേന പരിശീലന സംഘം സാംബിയയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ രാജ്യത്തിന് 100 സോളാര്‍ ഇറിഗേഷന്‍ പമ്ബുകളും, 1000 ടണ്‍ അരിയും, 100 ടണ്‍ പാല്‍പ്പൊടിയും ഇന്ത്യ നല്‍കും. സാംബിയയുടെ സാമൂഹിക സാമ്ബത്തിക വിസനത്തില്‍ ഇന്ത്യ സുപ്രധാനവും തന്ത്രപ്രധാനവുമായ പങ്കാളിയാണെന്ന് ലുങ്കു പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ഗാര്‍ഡര്‍ ഓഫ് ഓണര്‍ നല്‍കി. രാജ് ഘട്ടില്‍ ലുങ്കു മഹാത്മഗാന്ധിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.
പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് സാംബിയ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ രാജ്യത്ത് നിന്നും സാംബിയയിലേക്ക് ചെമ്ബ് ഇറക്കുമതി ചെയ്യുന്നുണ്ട്്

Related News