Loading ...

Home India

ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി റദ്ദാക്കിയത്. ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്.

Related News