Loading ...

Home Education

സൈനിക് സ്‌കൂള്‍ പ്രവേശനപ്പരീക്ഷ ജനുവരി അഞ്ചിന്

കഴക്കൂട്ടം സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍സ് എന്‍ട്രന്‍സ് എക്‌സാമിനേഷന് സെപ്റ്റംബര്‍ 23 വരെ www.sainikschooladmission.in വഴി അപേക്ഷിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്ബത് ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ആറാം ക്ലാസ് പ്രവേശനം നേടുന്നവര്‍ 2008 ഏപ്രില്‍ ഒന്നിനും 2010 മാര്‍ച്ച്‌ 31-നും ഇടയില്‍ ജനിച്ചവരാകണം. ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് 2005 ഏപ്രില്‍ ഒന്നിനും 2007 മാര്‍ച്ച്‌ 31-നും ഇടയില്‍ ജനിച്ച, അംഗീകൃത സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിനും സൈനികവിഭാഗത്തിനും 400 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് പരീക്ഷാ ഫീസ്. പ്രവേശനപരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുണ്ടാകും. തിരുവനന്തപുരം(കഴക്കൂട്ടം സൈനിക് സ്‌കൂള്‍), കോട്ടയം (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാരാപ്പുഴ), എറണാകുളം (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം), കോഴിക്കോട് (ഗവ. വി.എച്ച്‌.എസ്. സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നടക്കാവ്), പാലക്കാട് (കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട്) എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. പ്രവേശനം നേടുന്നവര്‍ക്ക് കാറ്റഗറി, രക്ഷിതാക്കളുടെ മാസവരുമാനം എന്നിവ പരിഗണിച്ചുള്ള സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് www.sainikschooladmission.in , www.sainikschooltvm.nic.in .

Related News