Loading ...

Home India

ചന്ദ്രയാന്‍-2: ചരിത്ര ലാന്‍ഡി൦ഗിന് ഇനി മണിക്കൂറുകള്‍ മാത്രം...!!

ബംഗളൂരു: അഭിമാനനേട്ട൦ കൈവരിക്കാന്‍ ഐഎസ്‌ആര്‍ഒ!! ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ!! അഭിമാനമുഹൂര്‍ത്തത്തിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കി!! പ്രതീക്ഷയോടെ രാജ്യം!! ലാന്‍ഡര്‍ ചന്ദ്രനെ തൊടാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കി... ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡി൦ഗ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ 'ഓര്‍ബിറ്ററി'ലെയും 'ലാന്‍ഡറി'ലെയും എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്‍റെ ക്ഷിണധ്രുവത്തിലാണ് ഇന്ത്യയുടെ ചന്ദ്രയാന്‍-2ന്‍റെ ഭാഗമായ ലാന്‍ഡര്‍ ഇറങ്ങുക. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ലക്ഷ്യത്തിലെത്തുന്നത്. ചന്ദ്രനിലിറങ്ങുന്നതിനുമുമ്ബ് ചന്ദ്രോപരിതലത്തിന്‍റെ ചിത്രം 'ലാന്‍ഡറി'ലെ ക്യാമറ പകര്‍ത്തും. ദക്ഷിണധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലെ പ്രതലത്തിലാണ് 'ലാന്‍ഡര്‍' ഇറങ്ങുന്നത്. ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ട്രാക്കി൦ഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെയും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെയും ശാസ്ത്രജ്ഞരാണ് പേടകത്തെ നിയന്ത്രിക്കുന്നത് സോഫ്റ്റ് ലാന്‍ഡി൦ഗ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ!! 'ലാന്‍ഡര്‍' ചന്ദ്രനിലിറങ്ങുന്ന ചരിത്രമുഹൂര്‍ത്ത൦ ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ബംഗളൂരുവില്‍ ഐഎസ്‌ആര്‍ഒയില്‍ എത്തിച്ചേരും. ഉത്കണ്ഠനിറഞ്ഞ നിമിഷമെന്ന് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ച ദൗത്യം ലക്ഷ്യത്തിലെത്തുമ്ബോള്‍ അതിന്‌ സാക്ഷിയാവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍നിന്ന്‌ തിരഞ്ഞെടുത്ത എഴുപതോളം വിദ്യാര്‍ഥികളുമുണ്ടാകും. ലാന്‍ഡറിനെ സുരക്ഷിതമായി സാവധാനം ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ ദൗത്യമാണെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍-2 ബഹിരാകാശ രംഗത്ത്‌ നാഴികക്കല്ലായിരിക്കുമെന്ന് മംഗള്‍യാന്‍ പ്രോഗ്രാം ഡയറക്ടറായിരുന്ന അണ്ണാദുരൈയും വ്യക്തമാക്കി. ദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ നേടിയ നേട്ടം രാജ്യത്തിനും സ്വന്തമാകും. ജൂലായ് 22-നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്.

Related News