Loading ...

Home India

തിരഞ്ഞെടുപ്പ് റാലിക്കിടെ അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, മുപ്പതോളം പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെ ബോംബ് സ്ഫോടനം. സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും, മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ ചാരികാറിലാണ് സ്ഫോടനം നടന്നത്. ഈ മാസം 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിക്കിടെയാണ് സ്ഫോടനം നടന്നത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Related News