Loading ...

Home Education

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്, തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്, തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in , www.dhsekerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും രജിസ്റ്റര്‍ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ നല്‍കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപ, ഫോട്ടോകോപ്പിക്ക് 400 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപ എന്നിങ്ങനെയാണ് ഫീസ്. അപേക്ഷാപത്രം പോര്‍ട്ടലില്‍.

Related News