Loading ...

Home India

ആധാര്‍, പാസ്പോര്‍ട്ട്, ലൈസന്‍സ്, വോട്ടര്‍കാര്‍ഡ്.: എല്ലാം ഉള്‍ക്കൊള്ളുന്ന പുതിയ കാര്‍ഡ് നിര്‍ദ്ദേശിച്ച്‌ അമിത് ഷാ

കാനേഷുമാരി വിവരശേഖരണം ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്ന വിധത്തില്‍ 'വിവിധോദ്ദേശ്യ കാര്‍ഡ്' പുറത്തിറക്കണമെന്ന ആശയം മുമ്ബോട്ടു വെച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ടുകള്‍, വോട്ടര്‍ കാര്‍ഡ് എന്നിവയുടെയെല്ലാം ഉപയോഗം ഈ ഒരു കാര്‍ഡ് കൊണ്ട് സാധിക്കും. കാനേഷുമാരി വിവരശേഖരണം ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021ലെ സെന്‍സസ് വിവരങ്ങള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വേണം ശേഖരിക്കാനെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മരണവിവരങ്ങള്‍ സെന്‍സസ് രേഖകളില്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്ന സംവിധാനം വരണമെന്ന ആശയവും അമിത് ഷാ പങ്കുവെച്ചു.

Related News