Loading ...

Home Education

കെ-ടെറ്റ്: ഒക്‌ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗങ്ങളിലെ (ഭാഷാ-യു.പി. തലംവരെ)/സ്‌പെഷ്യല്‍ വിഷയങ്ങള്‍ - ഹൈസ്‌കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (കെ-ടെറ്റ്) വേണ്ടിയുള്ള വിജ്ഞാപനമായി.കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ നവംബര്‍ 16നും കാറ്റഗറി മൂന്ന് പരീക്ഷ നവംബര്‍ 17ന് ഉച്ചകഴിഞ്ഞും കാറ്റഗറി നാല് പരീക്ഷ നവംബര്‍ 24ന് ഉച്ചകഴിഞ്ഞും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കെ-ടെറ്റ് നവംബര്‍ 2019 നുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും https://ktet.kerala.gov.in വഴി ഒക്‌ടോബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതവും എസ്.സി/എസ്.റ്റി/പി.എച്ച്‌/ബ്ലൈന്റ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. à´“ണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷ ഫീസ് അടയ്ക്കാം.ഓരോ കാറ്റഗറിയിലും അപേക്ഷിക്കാനുള്ള യോഗ്യതാ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നിവയില്‍ ലഭ്യമാണ്.ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച്‌ ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമര്‍പ്പിച്ച്‌ ഫീസ് അടച്ച്‌ കഴിഞ്ഞാല്‍ തിരുത്തലുകള്‍ സാധ്യമല്ല. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ സമര്‍പ്പണരീതി വായിച്ച്‌ മനസ്സിലാക്കിയശേഷം അപേക്ഷ നല്‍കണം.നോട്ടിഫിക്കേഷനിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്ബ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ പൂരിപ്പിച്ച്‌ നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെ-ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

Related News