Loading ...

Home India

മന്‍മോഹന്‍സിംഗ് ക​ര്‍​താ​ര്‍​പൂ​ര്‍ സന്ദര്‍ശിക്കും

ന്യൂ ഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി നടന്ന കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിക്കാന്‍ തയ്യാറായത്. നവംബര്‍ ഒന്‍പതിനു ഗുരുനാനാക്ക് ജന്മവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചടങ്ങിലേക്കാണ് മന്‍മോഹന്‍ സിംഗിനെ പാക്കിസ്ഥാന്‍ ക്ഷണിച്ചത്. സിഖ് വിഭാഗക്കാരുടെ നേതാവെന്ന നിലയിലാണ് മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മൂദ് ഖുറേഷി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല. പാക്കിസ്ഥാന്റെ ക്ഷണം ആദ്യം മന്‍മോഹന്‍ സിംഗ് നിരസിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നായിരുന്നു മന്‍മോഹന്‍ സിംഗുമായി അടുത്ത വൃത്തങ്ങള്‍ നല്‍കിയ വിവരം.

Related News