Loading ...

Home India

തെലങ്കാനയില്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു; 50,000 തൊഴിലാളികള്‍ പങ്കെടുക്കും

തെലങ്കാന> തെലങ്കാനയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാര്‍ എസ്മ പ്രയോഗിക്കുമെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സസ്‌പെന്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെങ്കിലും കൂടുതല്‍ ശക്തമായി സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. തെലങ്കാന എസ്‌ആര്‍ടിസിയെ സര്‍ക്കാരുമായി ലയിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ അധികാരികള്‍ തയ്യാറായില്ല. 50,000 തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ടിഎസ്‌ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണമെന്ന് ജോയന്റ് ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അശ്വാഥാമാ റെഡ്ഡി അഭ്യര്‍ഥിച്ചു.

ആന്ധ്രാപ്രദേശില്‍ ഇത്തരത്തില്‍ ലയനം നടപ്പാക്കിയെങ്കില്‍, അത് വിജയമാണെങ്കില്‍ എന്തുകൊണ്ട് തെലങ്കാനയിലും ആയിക്കൂടെന്ന് സമരക്കാര്‍ ചോദിക്കുന്നു. സമരം ചെയ്യുന്നവരെ പുറത്താക്കാന്‍ ടിഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് അധികാരമുണ്ട് എന്ന തരത്തിലുള്ള ഭീഷണികള്‍ മാനേജ്‌മെന്റ് തുടരുകയാണ്

Related News