Loading ...

Home Education

കഴക്കൂട്ടം സൈനിക സ്കൂളിലേയ്ക്കുള്ള പ്രവേശന പരീക്ഷ; ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 10 വരെ നീട്ടി

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വര്‍ഷത്തെ ആറ്, ഒമ്ബത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. പ്രോസ്പെക്ടസും അപേക്ഷാഫോമും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. അപേക്ഷഫോം www.sainikschooladmission.in വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷാ രജിസ്ട്രേഷന്‍ ഫീസ്: ജനറല്‍ വിഭാഗം/ വിമുക്തഭടന്‍റെ പുത്രന്‍ - 400 രൂപ, പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗം - 250 രൂപ. സീറ്റുകളുടെ എണ്ണം : ആറാം ക്ലാസിലേക്ക് -80. ഒമ്ബതാം ക്ലാസിലേക്ക്-10. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2008 ഏപ്രില്‍ ഒന്നിനും - 2010 മാര്‍ച്ച്‌ 31-നും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒന്‍പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2005 ഏപ്രില്‍ ഒന്നിനും - 2007 മാര്‍ച്ച്‌ 31-നും മദ്ധ്യേ ജനിച്ചവരും, എട്ടാം ക്ലാസില്‍ പഠിക്കുന്നവരുമായിരിക്കണം. രക്ഷാകര്‍ത്താവിന്‍റെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. 2020 ജനുവരി 5-ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്കൂള്‍ വെബ്സൈറ്റില്‍ ഉണ്ട്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍ നിന്നായിരിക്കും പ്രവേശനം.

Related News