Loading ...

Home India

സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസ്സായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച കലാകാരനാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. ബിബിസി പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യ കര്‍ണാടക സംഗീതജ്ഞന്‍ ആയിരുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.


Related News