Loading ...

Home India

ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച കൂപ്പുകുത്തുമെന്ന് ലോകബേങ്ക്

ന്യൂഡല്‍ഹി: നടപ്പ് സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചനിരക്കില്‍ കാര്യമായ ഇവിടുവണ്ടാകുമെന്ന് ലോകബേങ്ക് മുന്നറിയിപ്പ്. ആറ് ശതമാനത്തിലേക്ക് രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച താഴും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വളര്‍ച്ചയില്‍ നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. വിപണി മാന്ദ്യവും സാമ്ബത്തിക പ്രതിസന്ധിയും വലിയ തിരിച്ചടി രാജ്യത്തിന് ഉണ്ടാക്കുമെന്ന സാമ്ബത്തിക രംഗത്തെ വിദഗ്ദര്‍ പറഞ്ഞിരന്നു. ഇത് അടിവരയിടുന്നതാണ് ലോകബേങ്ക് വെളിപ്പെടുത്തല്‍. നോട്ടുനിരോധനവും തയ്യാറെടുപ്പില്ലാതെ കൊണ്ടുവന്ന ചരക്ക് സേവന നികുതിയുമാണ് തകര്‍ച്ചക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ദാരിദ്ര്യം വര്‍ധിക്കും. കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.1 ശതമാനമായി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പൊതുകടം വര്‍ധിച്ച്‌ ജി ഡി പിയുടെ 5.9 ശതമാനമായതായും റിപ്പോര്‍ട്ടിലുണ്ട്.

Related News