Loading ...

Home India

ഹരിയാണയില്‍ പ്രചാരണത്തിന് സോണിയാ ഗാന്ധി: പൊതുപരിപാടിയിലെത്തുന്നത് ജൂണ്‍ 12ന് ശേഷം ആദ്യം!!

ദില്ലി: ഹരിയാണയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി തുടരുമ്ബോള്‍ സോണിയാഗാന്ധി ഹരിയാണയിലേക്ക്. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനാണ് സോണിയാ ഗാന്ധി പ്രചാരണത്തിനെത്തുന്നത്. കോണ്‍ഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. ഹരിയാണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റാവു ദാന്‍ സിംഗ് മത്സരിക്കുന്ന മഹേന്ദ്രഗറില്‍ നിന്നാണ് സോണിയാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലി ആരംഭിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാംബിലാസ് ശര്‍മയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 21ന് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും സോണിയാ ഗാന്ധി പ്രചാരണത്തിനെത്തും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് സോണിയാ ഗാന്ധി അവസാനമായി പൊതു റാലിയെ അഭിസംബോധന ചെയ്തത്. ജൂണ്‍ 12ന് വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിക്കാനാണ് സോണിയ എത്തിയത്. അതിന് മുമ്ബ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയ് രണ്ടിനാണ് അതിന് മുമ്ബ് സോണിയാ ഗാന്ധി റായ് ബറേലിയിലെത്തിയത്. യുപിഎ ചെയര്‍പേഴ്സണായ സോണിയാ ഗാന്ധി നവംബര്‍ 23ന് നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമെത്തിയിരുന്നു. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം നിയമസഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് സോണിയ വിട്ടുനില്‍ക്കുകയായിരുന്നു. തോളിനേറ്റ പരിക്ക് കാരണം വാരാണസിയിലെ റോഡ് ഷോയില്‍ നിന്നും സോണിയാ ഗാന്ധി വിട്ടുനിന്നിരുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുടെ തുടക്കമായിരുന്നു ഇത്.

Related News