Loading ...

Home India

നിക്ഷേപത്തിന് ഇന്ത്യയെക്കാള്‍ മികച്ച സ്ഥലം ലോകത്തെവിടെയുമില്ലെന്ന് നിര്‍മലാ സീതാരാമന്‍

വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ മികച്ച സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള നിരന്തര ശ്രമങ്ങളിലാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച്‌ ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്ബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നും അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളാണ് ഇന്ത്യയിലുള്ളതെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകര്‍ എന്തിന് ഇന്ത്യയ്ക്കായി ഫണ്ട് മാറ്റിവെക്കണമെന്ന ചോദ്യത്തിന് 'കോടതി നടപടികളില്‍ കുറച്ച്‌ മെല്ലപ്പോക്കുണ്ടെങ്കിലും ഇന്ത്യ സുതാര്യവും തുറന്ന മനസ്സുള്ളതുമായ സമൂഹമാണെന്ന' മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ മുരടിപ്പിനെപ്പറ്റിയുള്ള ചോദ്യത്തിന് സമ്മര്‍ദ്ദത്തിലായ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Related News