Loading ...

Home Europe

11 മത് നൂറ്റാണ്ടിലെ ഓക്ക് മരം 21 -ാം നൂറ്റാണ്ടിലെ ട്രീ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

ഈ അംഗീകാരം ചരിത്രത്തിലേക്കാണുന്ന ഇംഗ്ലണ്ടിലെ ലിവര്‍പൂളിലുള്ള വളരെ ഐതിഹാസികമായ ഓക്ക് മരമാണ് നേടിയിരിക്കുന്നത്.1066 ല്‍ നോര്‍മസ് ഇംഗ്ലണ്ട് പിടിച്ചെടുത്തപ്പോഴും ഈ മരം നിലവിലുണ്ടായിരുന്നു. 2014 ലാണ് പുരാതന മരങ്ങള്‍ക്ക് ഈ പുരസ്ക്കാരം നല്‍കിത്തുടങ്ങിയത്. ബ്രിട്ടനിലെയും ഐര്‍ലന്‍ഡ് ലെയും പല മരങ്ങള്‍ക്കും ഇതുലഭിച്ചിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യവും പഴക്കവുമുള്ള മരങ്ങള്‍ക്കാണ് ട്രീ ഓഫ് ദ ഇയര്‍ പുരസ്ക്കാരം നല്‍കുക. ആകെമൊത്തമുള്ള വോട്ടുകളില്‍ 34% വോട്ടുകള്‍ കരസ്ഥമാക്കിയാണ് ഓക്ക് മരം സമ്മാനാര്‍ഹമായത്. മത്സരത്തില്‍ മറ്റു രണ്ടു മരങ്ങള്‍കൂടിയുണ്ടായിരുന്നു.എസെക്സിലെ ഒരു കൊട്ടാരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന ഗുലര്‍ ഇനത്തില്‍പ്പെട്ട മരവും വൈറ്റ് ദ്വീപിലുള്ള ഡ്രാഗണ്‍ ട്രീയുമായിരുന്നു അവ. അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന യൂറോപ്യന്‍ ട്രീ ഓഫ് ദ ഇയര്‍ മത്സരത്തില്‍ ഈ മരവും ഒരു മത്സരാര്‍ ത്ഥിയായുണ്ടാകും. ലിവര്‍പൂളിലെ ഓക്ക് മരത്തിനു തനതായ ഒരു ഇതിഹാസം കൂടിയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ പട്ടാളക്കാര്‍ അവരുടെ കൈവശം ഈ ഓക്ക് മരത്തിന്‍റെ ഇലകളും കായകളും കരുതിയിരുന്നത്രെ.ഇതുമൂലം യുദ്ധരംഗത്ത് അവര്‍ക്ക് ആപത്തൊന്നുമുണ്ടാകില്ലെന്നായിരുന്നു വിശ്വാസം.

Related News