Loading ...

Home cinema

ഹ്രസ്വ ചിത്രം സേവ്ഡ്: ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം

ഹ്രസ്വ ചിത്രം സേവ്ഡ്:  ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം

പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ഡോ. ജയരാജ് ആലപ്പാട്ട്  à´•à´¥, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ഹ്രസ്വ ചിത്രം സേവിഡിന്റെ
ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം. ആധുനിക യുഗത്തിലെ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്ഞാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നു എന്നതിനെ കുറിച്ചാണ്  45 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന്‍ ഡോ.ജയരാജ് ആലപ്പാട്ട് തുറന്നു കാണികുന്നത് . ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലേക്കും  റീ മേക്കു ചെയ്യുന്നു.ഡോ. ബിന്ദു ജയരാജും ജിബി പാറക്കലും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ  
പ്രൊഫ. നാഥാൻ പിക്ക് നായകനായി എത്തുമ്പോൾ  ഒലിവിയ കഫ് നായക കഥാപാത്രത്തെ അനശ്വരമാക്കുന്നു. എമ്മ കാട്ടുകാരൻ,
കെവിൻ ഗോമസ്,  അലക്സ് സായൂല,നദ അൽരാജ് ,ആബേൽ, കൈരളി ടീവി  ഓർമ്മസ്വർശം അവതാരിക ഡോ. സിമി ജെസ്റ്റോ  തുടങ്ങി അൻപതിലതികം കലാകാരന്മാരും കലാകാരികളും വേഷമിടുന്ന  ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി.പ്രശസ്ത സംഗീത സംവിധായകൻ സണ്ണി സ്റ്റീഫൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ ജോയിയും പ്രവർത്തിക്കുന്നു .
 à´šà´¿à´¤àµà´°à´¤àµà´¤à´¿àµ»à´±àµ† ക്യാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയാണ്.  ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പ്പനും ചേർന്ന് എഡിറ്റിംഗ് നിർവഹിക്കുബോൾ  ചിത്രത്തിന്റെ  കോസ്റ്റ്യൂം ഡിസൈനിങും  മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേർന്നാണ്.  ചിത്രം 2020 ജനുവരി ആദ്യ വാരം പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ Dr. ജയരാജ് ആലപ്പാട്ട് പറയുന്നു.

റിപ്പോർട്ട്: നിത വർഗീസ് 

Related News