Loading ...

Home sports

ലോകകപ്പ് യോഗ്യത : വേദിയാകാന്‍ കൊച്ചിയും

കൊച്ചി ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള വേദികളിലൊന്നായി കൊച്ചിയെ പരിഗണിക്കണമെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട്‌ (എഐഎഫ്‌എഫ്‌) ആവശ്യപ്പെട്ടതായി കെഎഫ്‌എ ഹോണററി പ്രസിഡന്റ്‌ കെ എം ഐ മേത്തര്‍. കേരളത്തിന്റെ സന്തോഷ്‌ ട്രോഫി ടീം പ്രഖ്യാപനവേദിയിലായിരുന്നു എഐഎഫ്‌എഫ്‌ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ മേത്തറുടെ പ്രതികരണം. അടുത്തവര്‍ഷം മാര്‍ച്ച്‌ 26ന്‌ നടക്കുന്ന ഇന്ത്യ--ഖത്തര്‍ മത്സരത്തിന്റെ വേദിയാകാനാണ്‌ കൊച്ചി ശ്രമിക്കുന്നത്‌. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ -മേത്തര്‍ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കൊച്ചി വിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കേരള ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ ഐഎസ്‌എലിന്‌ വലിയ പങ്കുണ്ടെന്നും മേത്തര്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റായ നെഹ്‌റു സ്വര്‍ണ കപ്പ്‌ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ്‌. ഏഴ്‌ വിദേരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അണിനിരന്നുള്ള നെഹ്‌റു കപ്പ്‌ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും മേത്തര്‍ പറഞ്ഞു.

Related News