Loading ...

Home sports

കോര്‍ണിഷില്‍ ഇടം നേടി ഇറാന്‍ ദക്ഷിണകൊറിയന്‍ പതാകകള്‍

ദോഹ: 2022 ഫിഫ ലോകകപ്പില്‍ യോഗ്യത നേടിയതോടെ ദക്ഷിണ കൊറിയയുടെയും ഇറാന്റെയും ദേശീയ പതാകകള്‍ കോര്‍ണിഷില്‍ ഉയര്‍ന്നു.ഫിഫ ലോകകപ്പില്‍ യോഗ്യത നേടുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കോര്‍ണിഷില്‍ സ്ഥാപിച്ചു തുടങ്ങിയത്.ആതിഥേയരായ ഖത്തറിനു പുറമേ അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, ക്രോയേഷ്യ, ഡെന്‍മാര്‍ക്ക്, ഇംഗ്‌ളണ്ട്, ജര്‍മ്മനി, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവയുടെ പതാകയ്ക്ക് ഒപ്പമാണ് ദക്ഷിണ കെവാറിയയും ഇറാനും ഇടംപിടിച്ചത്. ഇരു രാജ്യങ്ങളുടെയും സ്ഥാനപതിമാരും ലോകകപ്പ് പ്രാദേശിക സംഘടനയും ചേര്‍ന്നാണ് ദോഹ കോര്‍ണിഷില്‍ പതാകകള്‍ സ്ഥാപിച്ചത്.

Related News