Loading ...

Home sports

"കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ക്ഷമ കാണിക്കണം"

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ക്ഷമ കാണിക്കണം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരി. സീസണ്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ അതിനു മുമ്ബ് തന്നെ ആരാധകര്‍ അക്ഷമരാകുകയാണ് എന്ന് ഷറ്റോരി പറഞ്ഞു. തനിക്ക് നിരവധി ആരാധകരുടെ മെയികുകളും മെസേജുജളും വരുന്നുണ്ട്. അവരൊക്കെ താന്‍ ഏത് ലൈനപ്പ് കളിക്കണം എന്ന് ഉപദേശിക്കുജയാണെന്നും ഷറ്റോരി പറഞ്ഞു. ഈ ആരാധകര്‍ എല്ലാത്തിനും സാവകാശം കൊടുക്കേണ്ടതുണ്ട്. തനിക്ക് ഒരു കാര്യം മാത്രമേ ഉറപ്പ് പറയാന്‍ പറ്റു. ഇന്ന് കളത്തില്‍ ഇറങ്ങുന്ന എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം ത‌ന്നെ കാഴ്ചവെക്കും. അവസാന രണ്ട് മത്സരങ്ങളിലും ഇതുപോലെ തന്നെ ആയിരുന്നു താരങ്ങളുടെ സമീപനം എന്നും ഷറ്റോരി പറഞ്ഞു.

Related News