Loading ...

Home Business

ഷിപ്പ്‌യാഡില്‍ 724 ഒഴിവുകള്‍; ഇതില്‍ 671 ഒഴിവുകളും കൊച്ചിയില്‍

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ വിവിധ വിഭാഗങ്ങളിലെ 724 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇതില്‍ 671 ഒഴിവുകളും കൊച്ചിയിലെ വര്‍ക്ക്‌മെന്‍ (കരാര്‍ നിയമനം) വിഭാഗത്തിലാണ്. ശേഷിക്കുന്ന ഒഴിവുകള്‍ മുംബൈയിലെ ഷിപ്പ് റിപ്പയര്‍ യൂണിറ്റിലെ വര്‍ക്ക് മെന്‍, സൂപ്പര്‍വൈസറി തസ്തികകളിലാണ്. വര്‍ക്ക് മെന്‍ തസ്തികകളില്‍ 45, സൂപ്പര്‍വൈസറി കേഡറില്‍ എട്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍. വര്‍ക്ക്‌മെന്‍ (കൊച്ചി) ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, വെല്‍ഡര്‍ 30 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ് ഏഴ് ഒഴിവ്, സ്‌റ്റോര്‍ കീപ്പര്‍ ഒരു ഒഴിവ്. വെല്‍ഡര്‍ കം ഫിറ്റര്‍ (മെക്കാനിക്ക് ഡീസല്‍) അഞ്ച് ഒഴിവ്. ഷിപ്പ്‌റൈറ്റ് വുഡ് മൂന്ന് ഒഴിവ്, സെമി സ്‌കില്‍ഡ് റിഗ്ഗര്‍ രണ്ട് ഒഴിവ്, ഫയര്‍മാന്‍ രണ്ട് ഒഴിവ്, ജൂനിയര്‍ സേഫ്റ്റി അസിസ്റ്റന്റ് രണ്ട് ഒഴിവ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്ന് ഒഴിവ്, അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ ഒരു ഒഴിവ്, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രണ്ട് ഒഴിവ്, അക്കൗണ്ടന്റ് രണ്ട് ഒഴിവ്. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്:
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, വെല്‍ഡര്‍ 30 ഔട്ട്ഫിറ്റ് അസിസ്റ്റന്റ്: ഫിറ്റര്‍ 214, മെക്കാനിക് ഡീസല്‍ 22, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ 7, ഫിറ്റര്‍ പൈപ്പ്/പ്ലംബര്‍ 36, പെയിന്റര്‍ 5, ഇലക്‌ട്രിഷ്യന്‍ 85, ക്രെയിന്‍ ഓപ്പറേറ്റര്‍ (ഇ.ഒ.ടി.) 19, ഇലക്‌ട്രോണിക് മെക്കാനിക് 73, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 78, ഷിപ്പ് റൈറ്റ് വുഡ്/കാര്‍പ്പെന്റര്‍ 2, ഓട്ടോ ഇലക്‌ട്രിഷ്യന്‍ 2, സ്‌കാഫോള്‍ഡര്‍ 19, ഏരിയല്‍ വര്‍ക്ക് പഌറ്റ്‌ഫോം ഓപ്പറേറ്റര്‍ 2, സെമി സ്‌കില്‍ഡ് റിഗ്ഗര്‍ 40, ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍) 20.
വര്‍ക്ക്‌മെന്‍ തസ്തികകള്‍
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ് 16 (മെക്കാനിക്കല്‍ 10, ഇലക്‌ട്രിക്കല്‍ 4, ഇലക്‌ട്രോണിക്‌സ് 1, സിവില്‍ 1). യോഗ്യത മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/സിവിലില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ. (വിമുക്തഭടരാണെങ്കില്‍ തത്തുല്യ യോഗ്യത), നാലു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 23500- 77000 രൂപ.
ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ്: ഒഴിവ് 7. യോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടി.യില്‍ നേടിയ ത്രിവത്സര ഡിപ്ലോമ. (വിമുക്തഭടര്‍ക്ക് തത്തുല്യയോഗ്യത), നാലു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 23500- 77000 രൂപ.
സ്റ്റോര്‍കീപ്പര്‍: ഒഴിവ് 1. യോഗ്യത ബിരുദം, മെറ്റീരിയല്‍സ് മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ/മെക്കാനിക്കലിലോ ഇലക്‌ട്രിക്കലിലോ എന്‍ജിനീയറിങ് ഡിപ്ലോമ (വിമുക്തഭടരാണെങ്കില്‍ തത്തുല്യ യോഗ്യത). നാലു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 23500- 77000 രൂപ.
വെല്‍ഡര്‍കംഫിറ്റര്‍ (മെക്കാനിക് ഡീസല്‍): ഒഴിവ് 5. യോഗ്യത എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്), മെക്കാനിക് ഡീസല്‍ ട്രേഡില്‍ ആള്‍ ഇന്ത്യ നാഷണല്‍ ട്രേഡ് ടെസ്റ്റ് (നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടര്‍ക്ക് തത്തുല്യ യോഗ്യത). അഞ്ചു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 22500- 73750 രൂപ.
ഫിറ്റര്‍: ഒഴിവ് 7 (ഇലക്‌ട്രോണിക്‌സ്2, ഇലക്‌ട്രിക്കല്‍സ് 5). യോഗ്യത എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്), ഇലക്‌ട്രോണിക് മെക്കാനിക്/ഇലക്‌ട്രിഷ്യന്‍ ട്രേഡില്‍ ആള്‍ ഇന്ത്യ നാഷണല്‍ ട്രേഡ് ടെസ്റ്റ് (നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടര്‍ക്ക് തത്തുല്യ യോഗ്യത). അഞ്ചു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 22500- 73750 രൂപ.
ഷിപ്പ്‌റൈറ്റ് വുഡ്: ഒഴിവ്3. യോഗ്യത എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്), ഷിപ്പ് റൈറ്റ് വുഡ് (കാര്‍പ്പെന്റര്‍) ട്രേഡില്‍ ആള്‍ ഇന്ത്യ നാഷണല്‍ ട്രേഡ് ടെസ്റ്റ് (നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടര്‍ക്ക് തത്തുല്യ യോഗ്യത). അഞ്ചു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 22500- 73750 രൂപ.
സെമി സ്‌കില്‍ഡ് റിഗ്ഗര്‍: ഒഴിവ്2. യോഗ്യത: നാലാം ക്ലാസ് വിജയം. അഞ്ചു വര്‍ഷത്തെ പരിചയം വേണം. ഉയര്‍ന്ന പ്രായം 40 വയസ്സ്. ശമ്ബളം 21300- 69840 രൂപ.
ഫയര്‍മാന്‍: ഒഴിവ്2. യോഗ്യത എസ്.എസ്.എല്‍.സി. പാസായിരിക്കണം, സ്റ്റേറ്റ് ഫയര്‍ഫോഴ്‌സിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഫയര്‍ ഫൈറ്റിങ് ട്രെയിനിങ്/ആംഡ് ഫോഴ്‌സില്‍നിന്നുള്ള ഫയര്‍ ഫൈറ്റിങ് കോഴ്‌സ്/സ്റ്റേറ്റ് ഫയര്‍ ഫൈറ്റിങ് ഫോഴ്‌സില്‍നിന്നുള്ള ഫയര്‍ വാച്ച്‌/പട്രോള്‍ ട്രെയിനിങ്. സെയിന്റ് ജോണ്‍സ് ആംബുലന്‍സ് അസോസിയേഷന്‍/അഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള സാധുവായ ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് (പ്രവര്‍ത്തനപരിചയം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍). ഉയര്‍ന്ന പ്രായം 40 വയസ്സ്. ശമ്ബളം 21300- 69840 രൂപ.
ജൂനിയര്‍ സേഫ്റ്റി അസിസ്റ്റന്റ്: ഒഴിവ് 2. യോഗ്യത എസ്.എസ്. എല്‍.സി. വിജയം, ഗവ.അഗീകൃത/പൊതുമേഖലാ സ്ഥാപനത്തില്‍നിന്നുള്ള ഒരു വര്‍ഷത്തെ ഫയര്‍ സേഫ്റ്റി ഡിപ്ലോമ. (വിമുക്തഭടര്‍ക്ക് തത്തുല്യം). നാലു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്ബളം 21300- 69840 രൂപ.
സൂപ്പര്‍വൈസറി തസ്തികകള്‍
അസിസ്റ്റന്റ് എന്‍ജിനീയര്‍: ഒഴിവ് 3 (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, വെപ്പണ്‍സ് വിഭാഗങ്ങളില്‍ ഓരോന്നു വീതം). യോഗ്യത മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സില്‍ സ്റ്റേറ്റ് ടെക്‌നിക്കല്‍ എജുക്കേഷന്‍ ബോര്‍ഡിന്റെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ (വിമുക്തഭടര്‍ക്ക് തത്തുല്യം). ഏഴു വര്‍ഷത്തെ പരിചയം വേണം. ഇലക്‌ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി. സി.) സര്‍ട്ടിഫിക്കറ്റും എന്‍.എ.സിയും ഷിപ്പ് യാഡ്/ഡോക് യാഡ്/ഹെവി എന്‍ജിനീയറിങ് കമ്ബനി/ഗവ. സ്ഥാപനങ്ങളില്‍ 22 വര്‍ഷം പരിചയവുമുള്ളവര്‍ക്കും ഇലക്‌ട്രിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍: ഒഴിവ് 1. യോഗ്യത എസ്.സ്.എസ്. എല്‍.സി. പാസായിരിക്കണം. നാഗ്പുരിലെ നാഷണല്‍ ഫയര്‍സര്‍വീസ് കോളേജില്‍നിന്നുള്ള സബ് ഓഫീസേഴ്‌സ് കോഴ്‌സ്/ തത്തുല്യം പാസായിരിക്കണം. ഏഴു വര്‍ഷത്തെ പരിചയം വേണം.
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍: ഒഴിവ് 2. യോഗ്യത ആര്‍ട്‌സ്/സയന്‍സ്/കൊമേഴ്‌സ് ബിരുദം. അല്ലെങ്കില്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജുക്കേഷനില്‍നിന്ന് കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടി.യില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ കോഴ്‌സ്. ഏഴു വര്‍ഷത്തെ പരിചയം.
അക്കൗണ്ടന്റ്: ഒഴിവ് 2. യോഗ്യതഎം.കോമും ഏഴു വര്‍ഷത്തെ പരിചയവും. ബിരുദവും സി.എ./സി.എം.എ. ഇന്റര്‍മീഡിയറ്റ് വിജയവും അഞ്ചു വര്‍ഷത്തെ പരിചയവും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 18 പ്രായം: എല്ലാ തസ്തികകളിലും 45 വയസ്സാണ് ഉയര്‍ന്ന പ്രായം. വിമുക്തഭടര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നവംബര്‍ 18 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ പരീക്ഷയും വിവരണാത്മക പരീക്ഷ/ഫിസിക്കല്‍/പ്രാക്ടിക്കല്‍ ടെസ്റ്റുകളും ഉണ്ടാവും വിശദവിവരങ്ങള്‍ക്ക: www.cochinshipyard.com 

Related News