Loading ...

Home Business

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഉപദേശം നല്‍കുന്നതിന് സെബി വിലക്ക്

മുംബൈ: ഡിജിറ്റല്‍ ഗോള്‍ഡ്, ക്രിപ്‌റ്റോ കറന്‍സി തുടങ്ങി കൃത്യമായ നിയമവ്യവസ്ഥകളില്ലാതെ നടത്തുന്ന ഉത്പന്നവ്യാപാരത്തിന് ഉപദേശങ്ങള്‍ നല്‍കുന്നതില്‍നിന്ന് സാമ്ബത്തിക ഉപദേശക കമ്ബനികളെ വിലക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പുതുനിര ഉത്പന്നങ്ങളായ ക്രിപ്റ്റോ കറന്‍സി, എന്‍.എഫ്.ടി.കള്‍, ഡിജിറ്റല്‍ ഗോള്‍ഡ് തുടങ്ങിയവയ്ക്കെല്ലാം ഇതു ബാധകമായിരിക്കും. രജിസ്റ്റര്‍ചെയ്ത ചില നിക്ഷേപ ഉപദേശക കമ്ബനികള്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഉത്തരവെന്ന് സെബി വ്യക്തമാക്കി.

Related News