Loading ...

Home Business

സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 40,412ലും നിഫ്റ്റി 11,950 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ആദ്യവ്യാപാരത്തില്‍ യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ അറ് ശതമാനം ഇടിവുണ്ടായി. പ്രതീക്ഷിച്ചതിലേറെ നഷ്ടം ബാങ്ക് പുറത്തുവിട്ടതാണ് ഓഹരി വിലെയ ബാധിച്ചത്. എന്നിരുന്നാലും ബാങ്ക് ഓഹരികളാണ്‌നേട്ടത്തില്‍ മുന്നില്‍.ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ഏഷ്യന്‍ സൂചികകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. അള്‍ട്ര ടെക് സിമെന്റ്, ടെക് മഹീന്ദ്ര, വേദാന്ത,റിലയന്‍സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, എല്‍ആന്റ്ടി, ഐടിസി,ഐസിഐസിഐ ബാങ്ക്, ഗെയില്‍, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐഒസി, ഇന്‍ഫോസിസ്, മാരുതി സുസുകി, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്,ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Related News