Loading ...

Home sports

വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് റെക്കോര്‍ഡ് മറികടന്ന് രോഹിത് ശര്‍മ്മ

ഇന്ത്യക്ക് വേണ്ടി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്ന് ബംഗ്ളദേശിനെതിരായ മത്സരത്തില്‍ 9 റണ്‍സിന് രോഹിത് ശര്‍മ്മ പുറത്തായെങ്കിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കുകയായിരുന്നു. 2452 റണ്‍സാണ് ഇന്ത്യക്ക് വേണ്ടി ടി20യില്‍ രോഹിത് ശര്‍മ്മ നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയാണ് രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെതിരായ മത്സരത്തോടെ മറികടന്നത്. ബംഗ്ളദേശിനെതിരായ പരമ്ബരയില്‍ നിന്ന് വിരാട് കോഹ്‌ലി വിട്ടു നിന്നിരുന്നു.നിലവില്‍ 2450 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കുള്ളത്. ഇന്നത്തെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ്മ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 99 മത്സരങ്ങളാണ് രോഹിത് ശര്‍മ്മ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 98 മത്സരങ്ങള്‍ കളിച്ച മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ മറികടന്നത്.

Related News