Loading ...

Home Business

രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍; വിദേശ നിക്ഷേപകര്‍ വീണ്ടും കാര്യമായി നിക്ഷേപിക്കാന്‍ തുടങ്ങി

മുംബൈ: രൂപയുടെ മൂല്യം അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. രാജ്യത്തെ ഓഹരി, ഡെറ്റ് വിപണികളില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും കാര്യമായി നിക്ഷേപിക്കാന്‍ തുടങ്ങിയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിപ്പിച്ചത്. രാവിലെ 9.10ന് രൂപയുടെ മൂല്യം 0.36 ശതമാനം വര്‍ധിച്ചത് 70.57 രൂപയായി. 70.81 രൂപ നിലവാലത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇതിനുമുമ്ബ് സെപ്റ്റംബര്‍ 30നാണ് 70.56 നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്. പത്തുവര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം 6.457 ശതമാനമായി വര്‍ധിച്ചു. 6.443 ശതമാനമായിരുന്നു മുന്‍ദിവസത്തെ ക്ലോസിങ്. മൂന്ന് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്ത് 2.06 ബില്യണ്‍ ഡോളറാണ് നിക്ഷേപം നടത്തിയത്.

Related News