Loading ...

Home cinema

മിന്നിപ്പൊലിഞ്ഞ 'വെള്ളിനക്ഷത്രം' By ജോണ്‍ പോള്‍

ഉദയയുടെ ആദ്യചിത്രമായ വെള്ളിനക്ഷത്ര ത്തിന്റെ പിറവിയെപ്പറ്റി ജോണ്‍ പോള്‍ഉദയാ പിക്ചേഴ്സ് എന്ന പേരുമാറ്റി ഉദയാ സ്റ്റുഡിയോ എന്ന പേരു നിശ്ചയിക്കുന്നത് കുഞ്ചാക്കോയുടെ നിര്‍ദ്ദേശപ്രകാരമാണ്. മുന്‍പേ സൂചിപ്പിച്ച ആറംഗ സംഘമായിരുന്നുവത്രെ രേഖകള്‍ പ്രകാരം കമ്പനിയുടമകള്‍. കുഞ്ചാക്കോ തുടക്കത്തില്‍ ഒരു പെയ്ഡ് മാനേജര്‍ മാത്രമായിരുന്നു. മുന്‍പരിചയങ്ങളില്ലാത്ത ഒരു വ്യവസായ മേഖലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രേഖാമൂലം ഏറ്റെടുക്കാതിരുന്നതു കുഞ്ചാക്കോയുടെ പ്രായോഗിക ബുദ്ധിയുടെ കരുതല്‍. പക്ഷേ, ഫലത്തില്‍ തുടക്കം മുതലുള്ള ചിലവുകളത്രയും കുഞ്ചാക്കോയുടെ ചുമലിലായിരുന്നു. അതും പിന്നീട് കുഞ്ചാക്കോയ്ക്ക് ഒരു പാഠമായി. 1947 ക്രിസ്തുമസ് ദിനത്തിലാണ് ഉദയാ സ്റ്റുഡിയോയ്ക്ക് തറക്കല്ലിട്ടത്. à´†à´±à´‚à´— സംഘം കൂടിയാലോചനകളിലൂടെ ആദ്യ ചിത്രത്തിനു വെള്ളിനക്ഷത്രം എന്നു പേരിട്ടു. കഥയും സംഭാഷണവും എഴുതുവാന്‍ കുട്ടനാട് രാമകൃഷ്ണപിള്ളയെ ഏല്‍പ്പിക്കാമെന്നും ധാരണയായി.സാങ്കേതിക കാര്യങ്ങളില്‍ വിന്‍സന്റിനടക്കം ആര്‍ക്കും മുന്‍പരിചയമില്ല. ഒരു ക്യാമറ സംഘടിപ്പിക്കണം. à´…തു പ്രവര്‍ത്തിപ്പിക്കുവാനൊരു ഛായാഗ്രഹകന്‍ വേണം. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം വേണം തിരനാടകമുണ്ടാക്കുവാനും അഭിനേതാക്കളെ തിരഞ്ഞെടുക്കുവാനും എല്ലാം.ആരെ നിശ്ചയിക്കാം? പ്രാപ്തനായ ഒരാളെ കണ്ടെത്തേണ്ട ചുമതല സംഘം വിന്‍സന്റിനെ ഏല്‍പ്പിച്ചു. അവരുടെ ദൃഷ്ടിയില്‍ വിന്‍സന്റിനായിരുന്നുവല്ലോ അനുഭവപരിചയത്തിന്റെ ആധികാരികത!നിശബ്ദ ചിത്രങ്ങളായ à´µà´¿à´—തകുമാരനും (1928), മാര്‍ത്താണ്ഡവര്‍മ്മ (1933) à´¯àµà´‚ സംവിധാനം ചെയ്തതു യഥാക്രമം ജെ.സി. ദാനിയേലും വി.വി. റാവുവുമാണ്; ബാലന്‍ (1938) à´Ÿà´¿.ആര്‍. സുന്ദരത്തിന്റെ നിര്‍ദ്ദേശത്തില്‍ എസ്. നൊട്ടാണിയും. നൊട്ടാണി തന്നെയാണ് à´œàµà´žà´¾à´¨à´¾à´‚ബിക (1940) യും സംവിധാനം ചെയ്തത്. (എസ്. നൊട്ടാണി പിന്നീട് ചലച്ചിത്രരംഗം വിട്ട് ബോംബെ ആസ്ഥാനമാക്കി ഗാര്‍മെന്റ് നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഇവരുടെ ഉല്പന്നമാണ് ഇന്നും പ്രസിദ്ധമായ ലിബര്‍ട്ടി ഷര്‍ട്ടുകള്‍.) à´ªàµà´°à´¹àµà´²à´¾à´¦ (1941) യുടെ സംവിധായകന്‍ കെ. സുബ്രഹ്മണ്യമായിരുന്നു. ആര്‍ട്ടിസ്റ്റ് ഷെവലിയര്‍ പി.ജെ. ചെറിയാന്‍ നിര്‍മ്മിച്ച à´¨à´¿à´°àµâ€à´®àµà´®à´² (1948) സംവിധാനം ചെയ്തത് പാലക്കാട്ടുകാരനായ പി.വി. കൃഷ്ണയ്യരാണ്. ഇവയില്‍ à´¬à´¾à´²à´¨àµâ€ à´¤àµŠà´Ÿàµà´Ÿàµà´³àµà´³ ശബ്ദ ചിത്രങ്ങളെല്ലാം തന്നെ മറുനാട്ടില്‍ നിലവിലുണ്ടായിരുന്ന സ്റ്റുഡിയോകളില്‍ ചെന്ന് അവിടത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ചു ചിത്രീകരണം നടത്തുകയായിരുന്നു. നിശ്ശബ്ദ ചിത്രങ്ങള്‍ രണ്ടും നിര്‍മ്മാതാക്കള്‍ തല്‍ലക്ഷ്യത്തിനു വേണ്ടി സ്വന്തം സ്റ്റുഡിയോ നിര്‍മ്മിച്ചാണ് ചിത്രീകരണം നടത്തിയിരുന്നത്. ചിത്രങ്ങളുടെ പരാജയത്തോടെ à´† സ്റ്റുഡിയോകള്‍ ഇല്ലാതെയുമായി. നിലവില്‍ കേരളത്തില്‍ സ്റ്റുഡിയോകളില്ലായിരുന്നു എന്നു സാരം.ഇവിടെ പക്ഷേ, ഇപ്പോള്‍, ഏതാനുമേക്കര്‍ സ്ഥലവും അതിലൊരു കെട്ടിടവും മുന്‍പില്‍ ഉദയാ സ്റ്റുഡിയോ എന്നൊരു ബോര്‍ഡും മാത്രമേയുള്ളൂ.അതൊരു സ്റ്റുഡിയോ ആക്കി വികസിപ്പിച്ചെടുക്കണം. സാങ്കേതിക സൗകര്യങ്ങള്‍ ഇണക്കി അവിടെ ചിത്രീകരണം നടത്തി ചിത്രം നിര്‍മ്മിക്കണം. സ്വന്തം സ്റ്റുഡിയോയില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതാണു ലാഭകരം എന്ന് ഏതായാലും വിന്‍സന്റിനുറപ്പായിരുന്നു. അതിന് ആദ്യന്തം കൂടെ നില്‍ക്കുവാന്‍, സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെത്തേടി ആലപ്പി വിന്‍സന്റ് അന്വേഷണ യാത്രയാരംഭിച്ചു.മദിരാശിയിലെത്തി; ഒരാളെയും കണ്ടെത്തുവാനായില്ല. എന്തു വേണ്ടൂ എന്ന അമ്പരപ്പോടെ ദാസ് പ്രകാശ് ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കി പരിസരം മറന്ന് ഒരു നിമിഷം അന്തിച്ചുനിന്നു. പിന്നെ കൈ മുഖം കഴുകി നാട്ടു പതിവിനു കൈയ്യൊന്നു വീശി കുടഞ്ഞു. വാഷ് ബേസിന്റെ നേര്‍ക്കു വരികയായിരുന്ന ഒരു ജര്‍മ്മന്‍ സായ് വിന്റെ മുഖത്ത് കുടഞ്ഞ വെള്ളം തെറിച്ചുവീണു.Oh My God! I am so sorry, Extremely sorry. Please forgive me... Really sorry!എറണാകുളം മഹാരാജാസ് കോളജില്‍നിന്നും ബിരുദം നേടി തിരുവനന്തപുരം ലോ കോളജില്‍ നിയമപഠനം പാതിവഴി ഉപേക്ഷിച്ച വിന്‍സന്റിന് ഇംഗ്ലീഷ് മോശമല്ലാതെ നാവില്‍ തെളിഞ്ഞു; ക്ഷമാപണത്തിന്റെ ഉപചാരവാക്കുകള്‍ തുടര്‍ച്ചയായി ഉതിര്‍ന്നു.Doesn’t matter... It’s all right. Just O.K. Do not worry... Do not bother. It is all right!ഉപചാരവാക്കുകള്‍ തിരിച്ചും ഒഴുകി.അതൊരു സൗഹൃദമായി വളര്‍ന്നു.à´† ജര്‍മ്മന്‍കാരന്റെ പേര് ഫെലിക്സ് ജെ. ബെയ്സ് എന്നായിരുന്നു. ജര്‍മ്മനിയില്‍നിന്നും ഛായാഗ്രഹണ കലയില്‍ വ്യുല്പത്തി നേടി ഇന്ത്യയിലെ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു വേണ്ടി പത്നീസമേതം എത്തിയതാണത്രെ.തേടിയ വള്ളി കാലില്‍ ചുറ്റിയ ആഹ്ലാദമായി വിന്‍സന്റിന്. ബെയ്സിന്റെ പക്കല്‍ സ്വന്തമായ ഒരു ക്യാമറയുമുണ്ട് എന്നുകൂടി അറിഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്നുമാലോചിച്ചില്ല. കാര്യം പറഞ്ഞു വശീകരിച്ചു ബെയ്സിനെയും പത്നിയേയും പിടിച്ച പിടിയാലെ ആലപ്പുഴയിലെത്തിച്ചു.ബെയ്സിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തുടര്‍ പ്രവര്‍ത്തനങ്ങള്‍.ഗായക പീതാംബരം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ ഗായകനായിരുന്നു à´µàµ†à´³àµà´³à´¿à´¨à´•àµà´·à´¤àµà´°à´¤àµà´¤à´¿à´²àµ† നായകന്‍. നായിക പുതുമുഖം ലളിതയും.മിസ് കുമാരി(തിരുവനന്തപുരം സ്വദേശിനിയായിരുന്നതുകൊണ്ട് ലളിത-പത്മിനി-രാഗിണിമാരിലെ ലളിതയാണിതെന്നു പലരും പിന്നീട് തെറ്റിദ്ധരിച്ചിട്ടുണ്ട്.; അല്ല.) അംബുജം, ആലപ്പി വിന്‍സന്റ്, കുട്ടനാട് രാമകൃഷ്ണപിള്ള, മാത്തപ്പന്‍ (മലയാളത്തിലെ ചലച്ചിത്ര ഹാസ്യനടന്മാരുടെ നിരയിലെ ആദ്യതാരം ഇദ്ദേഹമായി പിന്നീട്), മുളവന ജോസഫ്, കണ്ടിയൂര്‍ പത്മനാഭന്‍കുട്ടി തുടങ്ങിയവരായിരുന്നു മറ്റഭിനേതാക്കള്‍. സംവിധാനവും ഛായാഗ്രഹണവും ബെയ്സ് തന്നെ നിര്‍വ്വഹിച്ചു. സംഗീത സംവിധായകനായി ബി.à´Ž. ചിദംബരനാഥ് കടന്നുവരുന്നത് à´ˆ ചിത്രത്തിലൂടെയാണ്. അഭയദേവിന്റെ പാട്ടുകള്‍ക്ക് അദ്ദേഹം ഒറ്റയ്ക്ക് ഈണം പകരുകയായിരുന്നുവോ അതോ മറ്റൊരു സംഗീതകാരനോടൊപ്പം സഹവര്‍ത്തിക്കുകയായിരുന്നുവോ എന്നു തീര്‍ച്ചയില്ല.അന്നത്തെ ചിത്രീകരണ രീതിയനുസരിച്ച് റിഹേഴ്സല്‍ à´•àµà´¯à´¾à´®àµà´ªàµ വേണ്ടിയിരുന്നു. അഭിനയക്കളരികള്‍ ഏകോപിപ്പിക്കേണ്ടിയിരുന്നു. ബെയ്സിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാറ്റിനും ഉത്സാഹിയായി വിന്‍സന്റ് മുന്നിട്ടുനിന്നു. ക്രാന്തദര്‍ശിയായ കുഞ്ചാക്കോ ബെയ്സിന്റെ നിര്‍ദ്ദേശപ്രകാരം സാങ്കേതിക സൗകര്യങ്ങള്‍ ഓരോന്നായി ഇണങ്ങിവരുന്നതു സശ്രദ്ധം നിരീക്ഷിച്ചു. അപ്പോഴും പിന്നീടും പ്രായോഗികതലത്തില്‍ അവയ്ക്കുള്ള പോരായ്മകള്‍ കണ്ടറിഞ്ഞു പിന്നീട് താന്‍ സ്വതന്ത്ര ചുമതല ഏറ്റ നാളുകളില്‍ à´…à´µ പരിഹരിച്ചു പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ മനസ്സില്‍ കരുതിപ്പോന്നു.വെള്ളിനക്ഷത്രത്തില്‍ ഭരണങ്ങാനത്തുനിന്നും ത്രേസ്യാമ്മ എന്നൊരു യുവതി ചെറുവേഷത്തില്‍ അഭിനയിച്ചിരുന്നു. അവരാണ് മിസ് കുമാരി എന്ന പേരില്‍ പിന്നീട് പ്രശസ്തയായ നായികയായി വളര്‍ന്നതെന്നു ചലച്ചിത്ര ചരിത്രകാരനായ ചേലങ്ങാട്ട്ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1949 ജനുവരി 14 നാണ് à´µàµ†à´³àµà´³à´¿à´¨à´•àµà´·à´¤àµà´°à´‚ à´±à´¿à´²àµ€à´¸à´¾à´¯à´¤àµ. തിരുവനന്തപുരം ചിത്രയില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് അന്ന് തിരു:കൊച്ചി പ്രധാനമന്ത്രിയായിരുന്ന (അന്നത്തെ മുഖ്യമന്ത്രി) പറവൂര്‍ à´Ÿà´¿.കെ. നാരായണപിള്ളയായിരുന്നു. അത്തരം ചടങ്ങുകള്‍ അക്കാലത്തുണ്ടായിരുന്നു.ഏറെ പ്രതീക്ഷയായിരുന്നു ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും. പക്ഷേ എല്ലാം തകിടംമറിച്ചുകൊണ്ട് ചിത്രം വന്‍ പരാജയമായി.(സംവിധായകനായ ഫെലിക്സ് ജെ. ബെയ്സ് ഏറെ നിഗൂഢതകള്‍ ഉള്ള ഒരു കഥാപാത്രമായിരുന്നു. സ്റ്റുഡിയോ സ്ഥാപനത്തിലും വെള്ളിനക്ഷത്രം ഒരുക്കുന്നതിലും സജീവമായ നേതൃത്വം നല്‍കുമ്പോഴും സ്വയം ഒരു ഫോട്ടോഗ്രാഫില്‍ പോലും ഉള്‍പ്പെടാതിരിക്കുവാന്‍ ബെയ്സും പത്നിയും വളരെ കരുതലോടെ ജാഗരൂകരായിരുന്നു. ചിത്രം പൂര്‍ത്തിയായ ശേഷം ഇരുവരെയും പിന്നെയാരും കണ്ടിട്ടില്ല; അവരെക്കുറിച്ച് ഒന്നും കേട്ടിട്ടുമില്ല. അതെ ചൊല്ലി പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഫെലിക്സ് ജെ. ബെയ്സ് എന്ന നാമം പോലും യഥാര്‍ത്ഥമാണെന്ന് ഉറപ്പില്ലായിരുന്നു. ഹിറ്റ്ലറുടെ നിര്‍ദ്ദേശപ്രകാരം ഗീബല്‍സിന്റെ കീഴില്‍ ശിക്ഷണം തേടി സാമ്രാജ്യത്വ വികസനത്തിന്റെ വെട്ടിപ്പിടിക്കലിനു പ്രാരംഭമായി ഇന്ത്യയിലെ മര്‍മ്മപ്രധാനങ്ങളായ സ്ഥലങ്ങളുടെ ദൃശ്യവിശദാംശങ്ങള്‍ പകര്‍ത്തുവാന്‍ നിയുക്തനായ ജര്‍മ്മന്‍ ചാരനായിരുന്നു ഇയാളെന്നൊരു പരാമര്‍ശം ആലപ്പി വിന്‍സന്റ് ചേലങ്ങാട്ട് ഗോപാലകൃഷ്ണനോടു നടത്തിയിരുന്നതായും വിവരം പുറത്തറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ ഭയന്നു തന്റെ ജീവിതകാലത്ത് ഇതു വെളിപ്പെടുത്തരുതേയെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും കേട്ടിട്ടുണ്ട്. ചേലങ്ങാട്ട് വാക്കു പാലിച്ചു; വിന്‍സന്റിന്റെ മരണശേഷം മാത്രമേ à´ˆ വിവരം തന്റെ ചരിത്രകുറിപ്പുകളില്‍ പരാമര്‍ശിച്ചുള്ളൂ!
)തുടരും

Related News