Loading ...

Home Business

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരത്തില്‍; നിഫ്റ്റി 12,000ന് മുകളില്‍

മുംബൈ: സെന്‍സെക്‌സില്‍ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തില്‍ 40,656ലെത്തി സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്.മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്.ഇതേതുടര്‍ന്ന് നിഫ്റ്റി റിയാല്‍റ്റി സൂചിക 2.7 ശതമാനം ഉയര്‍ന്നു. ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.ഹൗസിങ് ഫിനാന്‍സ് കമ്ബനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികള്‍ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലായി.പത്ത് വ്യാപാര ദിനങ്ങളില്‍ ഒമ്ബതിലും സെന്‍സെക്‌സ് നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ കമ്ബനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലങ്ങളും കോര്‍പ്പറേറ്റ് ടാക് കുറച്ചതും വിപണിക്ക് കരുത്തായി.നിഫ്റ്റി ബാങ്ക് സൂചിക 0.54ശതമാനം നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നില്‍.യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമാകാത്തത് ഏഷന്‍ വിപണികളെ ബാധിച്ചു.

Related News