Loading ...

Home sports

അണ്ടര്‍ 17 ലോകകപ്പ്, ക്വാര്‍ട്ടര്‍ ഫിക്സ്ചറുകള്‍ ആയി

ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ പക്വാര്‍ട്ടര്‍ ഫിക്സ്ചറുകള്‍ ആയി. ഇന്നത്തെ മത്സരങ്ങളോടെ പ്രീക്വാര്‍ട്ടര്‍ ഘട്ടം പൂര്‍ണ്ണമായി. നവംബര്‍ 10ന് അര്‍ദ്ധരാത്രി മുതല്‍ ആണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. സ്പെയിന്‍, ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പ്രമുഖരെല്ലാം ക്വാര്‍ട്ടറില്‍ ഉണ്ട്. ഏഷ്യയെ പ്രതിനിധാനം ചെയ്ത് കൊറിയ മാത്രമണ് അവസാന എട്ടില്‍ ഉള്ളത്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായത് ആയിരുന്നു പ്രീക്വാര്‍ട്ടറിലെ ഒരു അപ്രതീക്ഷിത ഫലം. ഫിക്സ്ചറുകള്‍; നവംബര്‍ 10, നെതര്‍ലന്റ്സ് vs പരാഗ്വേ
നവംബര്‍ 10, കൊറിയ vs മെക്സിക്കോ
നവംബര്‍ 11, സ്പെയിന്‍ vs ഫ്രാന്‍സ്
നവംബര്‍ 11, ഇറ്റലി vs ബ്രസീല്‍

Related News