Loading ...

Home sports

ഇന്ത്യ എല്ലാ വര്‍ഷവും ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്ന് സൗരവ് ഗാംഗുലി

ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ എല്ലാ വര്‍ഷവും ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടുത്തുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബംഗ്ളദേശിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. നവംബര്‍ 22ന് നടക്കുന്ന ടെസ്റ്റ് ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണ്. വിദേശ രാജ്യത്ത് ഇന്ത്യന്‍ പര്യടനം നടത്തുമ്ബോള്‍ അവിടെത്തെ ബോര്‍ഡുമായി ആലോചിച്ച്‌ ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പെടുത്താന്‍ ശ്രമിക്കുമെന്നും ഗാംഗുലി പറഞ്ഞു.നേരത്തെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പെടുത്താന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമം നടത്തിയെങ്കിലും ഇന്ത്യ അതിന് സമ്മതം മൂളിയിരുന്നില്ല. à´¤àµà´Ÿà´°àµâ€à´¨àµà´¨àµ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി നിയമിതനായതോടെയാണ് ഇന്ത്യ ഡേ ഡേ നൈറ്റ് മത്സരം തീരുമാനിച്ചത്. സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ - ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിന് കളമൊരുങ്ങിയത്.

Related News