Loading ...

Home cinema

ഹീറോ അബ്ദുള്‍ ഖാദര്‍ ആന്റ് ആന്റിഹീറോ ജോണ്‍! ഹൗ വുഡ് ദാറ്റ് അപ്പീല്‍? by ജോണ്‍ പോള്‍

അഭയദേവ്-ദക്ഷിണാമൂര്‍ത്തി ദ്വയമാണ് ജീവിതനൗകയിലും ഗാനങ്ങള്‍ ഒരുക്കിയത്. വള്ളത്തോള്‍ കവിതയും ചിത്രത്തില്‍ ഒരന്തര്‍നാടകരംഗത്ത് ഉപയോഗിച്ചിരുന്നു. പാട്ടുകള്‍ ഏറെ പ്രചാരം നേടി. നാലു ഭാഷകളിലേക്ക് à´ˆ ചിത്രം ഡബ്ബ് ചെയ്തു. തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു നായകന്‍. സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, മുതുകുളം, നാണുക്കുട്ടന്‍, ബി.എസ്. സരോജ, പങ്കജവല്ലി തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍. തിയേറ്ററുകളില്‍ 200 ഉം 250 ഉം ദിവസം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ജീവിതനൗക ജൈത്രയാത്ര നടത്തിയത്. എപ്പോഴൊക്കെ à´ˆ ചിത്രം പുനര്‍ഃപ്രദര്‍ശനത്തിനെത്തിയോ അപ്പോഴൊക്കെ ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ à´ˆ ചിത്രത്തിനു എക്കാലത്തും കഴിഞ്ഞിട്ടുണ്ട്.നല്ല തങ്ക പോലെ ജീവിതനൗകയും മലയാള സിനിമയ്ക്ക് പുതിയ ഉണര്‍വ്വു നല്‍കുവാന്‍ പ്രേരകമായി. നവലോകം, കേരള കേസരി, രക്തബന്ധം, വനമാല, യാചകന്‍ എന്നീ ചിത്രങ്ങള്‍ കൂടി യഥാകമം വി. കൃഷ്ണന്‍, à´Žà´‚.ആര്‍. വിട്ടല്‍, വേല്‍സ്വാമികവി, ജി. വിശ്വനാഥന്‍, ആര്‍. വേലപ്പന്‍നായര്‍ എന്നിരുടെ സംവിധാനത്തില്‍ à´† വര്‍ഷം നിര്‍മ്മിക്കപ്പെട്ടു.തുടര്‍ന്ന് ഉദയായില്‍നിന്നും പുറത്തിറങ്ങിയ ചിത്രം വിശപ്പിന്റെ വിളി (1952) യാണ്. അപ്പോഴേക്കും നിര്‍മ്മാണരംഗത്ത് എല്ലാ ഉത്തരവാദിത്വങ്ങളും à´•àµà´žàµà´šà´¾à´•àµà´•àµ‹à´¯àµà´Ÿàµ† നിര്‍ദ്ദേശത്തിലും നിയന്ത്രണത്തിലുമായി മാറിയിരുന്നു. ഏറെ വൈകാതെ കെ.വി. കോശി അവരൊരുമിച്ചുള്ള ചിത്രനിര്‍മ്മാണത്തില്‍നിന്നും പിന്‍വാങ്ങി. കെ. & കെ.പ്രൊഡക്ഷന്‍സ് അതോടെ ഇല്ലാതെയായി. (സ്വന്തം നിലയില്‍ 1954 ല്‍ കെ.വി. കോശി പുത്രധര്‍മ്മം എന്നൊരു ചിത്രം നിര്‍മ്മിച്ചുവെങ്കിലും അതു വിജയമായില്ല.) മോഹന്‍ റാവു ആയിരുന്നു വിശപ്പിന്റെ വിളിയുടെ സംവിധായകന്‍.തിക്കുറിശ്ശിയോടൊപ്പം ഒരു യുവനായകനെക്കൂടി à´ˆ ചിത്രത്തിനാവശ്യമുണ്ടായിരുന്നു. അതൊരു പുതുമുഖമായാലോ എന്നൊരാലോചനയുണ്ടായി. മുഖ്യവില്ലന്‍ വേഷത്തിലും ഒരു പുതുമുഖമാകാമെന്ന ചിന്തയുമുണ്ടായി. വര്‍ഷാവര്‍ഷം നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചതോടെ കൂടുതല്‍ നടീനടന്മാരാവശ്യവുമായിരുന്നു.അദ്ധ്യാപകനായും സൈനികോദ്യോഗസ്ഥനായും സെക്രട്ടേറിയറ്റ് ജീവനക്കാരനായും സേവനമനുഷ്ഠിച്ച ശേഷം തിരുവിതാംകൂറില്‍ പോലീസ് സബ് ഇന്‍സ്പെക്ടറായി ജോലി സ്വീകരിച്ചാണ് à´Žà´‚. സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ ആലപ്പുഴയിലെത്തുന്നത്. തിക്കുറിശ്ശിയോടൊപ്പവും അല്ലാതെയും അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സത്യന്റെ അഭിനയപ്രാപ്തി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ശ്രദ്ധിച്ചിരുന്നു. ചലച്ചിത്രരംഗത്തു തനിക്കുള്ള സൗഹൃദം ഉപയോഗിച്ചു സത്യനു സിനിമയില്‍ അവസരം ലഭിക്കുവാന്‍ പലര്‍ക്കും ഭാഗവതര്‍ ശുപാര്‍ശക്കത്തുകള്‍ അയച്ചിരുന്നു. (സത്യന്‍ ആലപ്പുഴയില്‍ ഇന്‍സ്പെക്ടറായിരുന്ന നാളുകളില്‍ അന്നത്തെ ഗവണ്‍മെന്റിന്റെ നയനിര്‍ദ്ദേശം അനുസരിച്ച് അതിക്രൂരമായി കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നതില്‍ തൊഴിലിന്റെ ഭാഗമായി സജീവ പങ്കാളിയായിരുന്നു. പുന്നപ്ര വയലാര്‍ എന്ന ചിത്രമൊരുക്കുവാന്‍ ഉദയാ തീരുമാനിച്ചപ്പോള്‍ à´† സമരമുഖത്തിനു നേര്‍ സാക്ഷ്യം വഹിച്ചിരുന്ന എസ്.എല്‍.പുരം സദാനന്ദനെയാണ് തിരക്കഥാ ദൗത്യം ഏല്‍പിച്ചത്. അപ്പോഴേക്കും സത്യന്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിക്കഴിഞ്ഞിരുന്നു എങ്കിലും സത്യനെ à´ˆ ചിത്രത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് പണ്ടത്തെ അദ്ദേഹത്തിന്റെ സമരവിരുദ്ധ കാര്‍ക്കശ്യത്തിന്റെ ഓര്‍മ്മയില്‍ എസ്.എല്‍. പുരം ശഠിച്ചതായി കേട്ടിട്ടുണ്ട്.!)ഭാഗവതരുടെ ശുപാര്‍ശകള്‍ പക്ഷേ ഫലം കണ്ടില്ല. എന്നാല്‍ പ്രഗല്ഭ രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകനും കൗമുദി വാരികയുടെ പത്രാധിപരുമായിരുന്ന കെ. ബാലകൃഷ്ണന്‍ ഒരു ചിത്രം സംവിധാനം ചെയ്യുവാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ രണ്ടു നായക കഥാപാത്രങ്ങളിലൊന്നിലേക്കു സത്യനെ പരിഗണിച്ചു. രണ്ടാമത്തെ നായക കഥാപാത്രമായി ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളേജിലെ പഠനകാലത്ത് വിശ്രുത ഷെക്സ്പിയര്‍ കഥാപാത്രങ്ങളെ ക്യാമ്പസ് സ്റ്റേജില്‍ നിറഞ്ഞാടി വിരുതു കാണിച്ച ചിറയിന്‍കീഴുകാരന്‍ അബ്ദുള്‍ഖാദറിനെയും നിശ്ചയിച്ചു. 1951 മെയ് മാസത്തിലാണ് കെ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ത്യാഗസീമ ചിത്രീകരണം ആരംഭിച്ചത്.ആദ്യമായി മൂവി ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ സത്യന് 39 ഉം അബ്ദുള്‍ഖാദറിന് 22 ഉം വയസ്സായിരുന്നു പ്രായം. നിര്‍ഭാഗ്യവശാല്‍ ത്യാഗസീമ പാതിവഴിക്കു മുടങ്ങി; പൂര്‍ത്തിയായില്ല. പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ചു എസ്.കെ. ആചാരി സംവിധാനം ചെയ്ത മരുമകള്‍ എന്ന ചിത്രത്തില്‍ അബ്ദുള്‍ഖാദറിന് അവസരം കിട്ടി, സത്യന് നീലായ്ക്കു വേണ്ടി പി. സുബ്രഹ്മണ്യം നിര്‍മ്മിച്ചു ജി.ആര്‍. റാവു സംവിധാനം ചെയ്ത ആത്മസഖിയിലും.അബ്ദുള്‍ഖാദറിനേക്കാള്‍ മുന്‍പേ കുഞ്ചായ്ക്കോയ്ക്ക് അറിയാമായിരുന്നതു സത്യനെയാണ്. (പോലീസ് ഇന്‍സ്പെക്ടറായി ആലപ്പുഴയില്‍ നിറഞ്ഞാടിയ സത്യനെ അറിയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലല്ലോ!) à´ªà´•àµà´·àµ† സത്യന്‍ ഒരു ഉദയാചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നത് ഏതാണ്ടൊരു ദശകം കഴിഞ്ഞു നായകനിരയില്‍ മുന്നിലെത്തിയശേഷം മാത്രമാണെന്നത് കൗതുകകരമാണ്. പക്ഷെ അവിടംതൊട്ട് പിന്നീട് ഏതാണ്ട് തുടര്‍ച്ചയായിത്തന്നെ തന്റെ മരണം വരെ സത്യന്‍ ഉദയാചിത്രങ്ങളില്‍ മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടുപോന്നിരുന്നു.തിരുവല്ല സ്വദേശിയായ കണ്ടത്തില്‍ തങ്കച്ചനാണ് അബ്ദുള്‍ ഖാദറിനെ വിശപ്പിന്റെ വിളിയില്‍ നായകനായി പരിഗണിക്കുവാന്‍ കുഞ്ചാക്കോയുടെ ശ്രദ്ധയില്‍പ്പെടത്തുന്നത്. സംവിധായകനായ മോഹന്‍റാവുവിനും നടനെ ബോധിച്ചു.നമ്പിയത്തുശ്ശേരില്‍ വര്‍ക്കി എന്ന മില്ലുടമ കുഞ്ചാക്കോയുടെ സുഹൃത്തായിരുന്നു. കുഞ്ചാക്കോയ്ക്കു സ്വന്തമായുണ്ടായിരന്ന ബോട്ടുകളുടെ പരിപാലനം സംബന്ധിച്ച് അവര്‍ക്കിടയില്‍ ഇടപാടുകള്‍ ഉണ്ടായിരുന്നു. വര്‍ക്കിയുടെ മകന്‍ വക്കച്ചന്‍ എന്നു വിളിപ്പേരുള്ള ജോണ്‍ (എന്‍.വി. ജോണ്‍) ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും എസ്സ്.à´¡à´¿. കോളേജിലും വിദ്യാര്‍ത്ഥിനാളുകളിലേ കാമ്പസ്സില്‍ നല്ല നടന്‍ എന്ന പേരുനേടിയിരുന്നു.അന്നു ആലപ്പുഴയിലെ പ്രമാണിയായ വൈദികശ്രേഷ്ഠനായിരുന്നു ജോസഫ് കോയിപറമ്പിലച്ചന്‍. à´ˆ ജോണിനെ അച്ചനു വലിയ കാര്യമായിരുന്നു.ഒരിക്കല്‍ ജോണും സംഘവും ചേര്‍ന്ന് പൊന്‍കുന്നം വര്‍ക്കിയുടെ പൂജ എന്ന നാടകം അവതരിപ്പിക്കുവാന്‍ ഒരുങ്ങി. നാടകാവതരണസന്ധ്യയില്‍ അതിഥിയായി കോയിപ്പറമ്പിലച്ചന്‍ ക്ഷണിച്ചത് തന്റെ ആത്മമിത്രം കൂടിയായ കുഞ്ചാക്കോയെയാണ്. അദ്ദേഹം വന്നു. നാടകം ആദ്യന്തം കണ്ടു. മുഖ്യകഥാപാത്രമായി അരങ്ങില്‍ തിളങ്ങിയ ജോണിനെ കുഞ്ചാക്കോ പ്രത്യേകം ശ്രദ്ധിച്ചു. നമ്പിയത്തുശ്ശേരില്‍ വര്‍ക്കിയുടെ മകനാണു ജോണ്‍ എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ താല്‍പര്യം തോന്നി. ജോണിനെ പിറ്റേന്ന് ഉദയാ സ്റ്റുഡിയോയിലേക്കു വിടുവാന്‍ കോയിപ്പറമ്പിലച്ചനോടു നിര്‍ദ്ദേശിച്ചിട്ടാണ് കുഞ്ചാക്കോ പോയത്.എന്തിനായിരിക്കും വിളിപ്പിച്ചതെന്ന് ജോണിന് ഒരു രൂപവമുണ്ടായില്ല; അതറിയാത്തതിന്റെ ചിന്താക്കുഴപ്പം ഉണ്ടായിരുന്നുതാനും. അതു മനസ്സിലാക്കി കോയിപ്പറമ്പിലച്ചന്‍ താന്‍കൂടി വരാം ഉദയാ സ്റ്റുഡിയോയിലേക്ക് എന്നു പറഞ്ഞു. à´† അകമ്പടി പിന്‍ബലത്തോടെയാണ് ജോണ്‍ പിറ്റേന്ന് ഉദയായില്‍ കുഞ്ചാക്കോയുടെയും മോഹന്‍റാവുവിന്റെയും മുന്‍പിലെത്തിയത്. കുഞ്ചാക്കോ മുന്‍കൂട്ടി സൂചിപ്പിച്ചിരുന്നതനുസരിച്ചു മോഹന്‍ റാവു ജോണിനെ അടിമുടി ഒന്നുഴിഞ്ഞുനോക്കി പിന്നെ തലയാട്ടിക്കൊണ്ടു സഗൗരവം പറഞ്ഞു:വില്‍ ട്രൈ.... ലെറ്റ്സ് ഹാവ് à´Ž സ്ക്രീന്‍ ടെസ്റ്റ്.കുഞ്ചാക്കോ ഉടനെ ക്യാമറ അസിസ്റ്റന്റായിരുന്ന കൃഷ്ണന്‍കുട്ടിയെ വിളിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കി.ആലപ്പുഴയിലെ പൂന്തോപ്പിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ വീട്. കൃഷ്ണന്‍കുട്ടി ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജോണ്‍. ജോണിന്റെ അനുജന്‍ എന്‍.വി. ജോസ് ആലപ്പുഴ എസ്സ്.à´¡à´¿. സ്കൂളില്‍ കൃഷ്ണന്‍കുട്ടിയുടെ സഹപാഠിയുമായിരുന്നു. സാങ്കേതിക കലയുടെ വഴിയിലൂടെ മുന്‍പേ സിനിമയിലെത്തിയതായിരുന്നു പിന്നീട് ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രസിദ്ധനായി മാറിയ കൃഷ്ണന്‍കുട്ടി.സ്ക്രീന്‍ ടെസ്റ്റില്‍ പച്ചക്കൊടി!വിശപ്പിന്റെ വിളിയിലെ പ്രതിനായക വേഷത്തിലേയ്ക്ക് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. നായകവേഷത്തിലേയ്ക്ക് അബ്ദുള്‍ ഖാദര്‍ മുന്‍പേ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവല്ലോ.à´ˆ ഘട്ടമെത്തിയപ്പോള്‍ പക്ഷെ സംവിധായകന്‍ മോഹന്‍ റാവുവിന്റെ നെറ്റിയില്‍ വിയോജിപ്പിന്റെ സൂചകമായി പുരികമൊന്നു ചുളിഞ്ഞു.ഹീറോസ് നെയിം ഈസ് അബ്ദുള്‍ ഖാദര്‍ ആന്റ് ആന്റിഹീറോസ് നെയിം ജോണ്‍! ഹൗ വുഡ് ദാറ്റ് അപ്പീല്‍?അപ്പോഴാണു കുഞ്ചാക്കോയും അതോര്‍ത്തത്. ശരിയാണ്; അതിലൊരപകടമുണ്ട്.അന്‍പതുകള്‍ എന്നു പറയുമ്പോള്‍ ജാതി പരിഗണനകളുടെ വിവേചനാശീലങ്ങളില്‍ നിന്നും സമൂഹം അന്നങ്ങിനെ മാറി ഉണര്‍ന്നു മാറിക്കഴിഞ്ഞിട്ടൊന്നുമില്ല.ക്രൈസ്തവ പ്രമേയങ്ങള്‍ സംസ്ഥാന വ്യാപകമായി സ്വീകരിയ്ക്കപ്പെടുവാന്‍ സാധ്യതയില്ല എന്നു കരുതപ്പെട്ടിരുന്നു; മുസ്ലീം കഥകള്‍ക്കുമതെ സമാനമായ സന്ദേഹങ്ങളെ നേരിടേണ്ടതായി വന്നിരുന്നു.മുണ്ടും നേര്യതും സാരിയുമൊക്കെയായിട്ടല്ലാതെ ചട്ടയും മുണ്ടുമുടുത്തോ പാരമ്പര്യ മുസ്ലീം വേഷം ധരിച്ചോ സ്ത്രീകള്‍ അന്നോളം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നോ? സംശയമാണ്.(കച്ചയും മുണ്ടും ധരിച്ച മുസ്ലീം സ്ത്രീകള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ പ്രേക്ഷകര്‍ എവ്വിധം പ്രതികരിക്കും എന്നു നീലക്കുയിലിന്റെ നാളുകളില്‍ നിര്‍മ്മാതാവായ à´Ÿà´¿.കെ. പരീക്കുട്ടി ആശങ്കപ്പെട്ടിരുന്നു. നീലക്കുയില്‍ വരുന്നത് പിന്നെയുമൊരു വര്‍ഷം കഴിഞ്ഞ് 1953ലാണ്! )പ്രാദേശികത അതതു പ്രവിശ്യകള്‍ക്കപ്പുറത്ത് സ്വീകാര്യത നേടില്ല; മലബാറിലെ ആസ്വാദന ശീലമല്ല തിരുവിതാംകൂറിലേത്; അതു രണ്ടുമല്ല കൊച്ചിയുടേത്... അങ്ങിനെയൊരുപാട് ധാരണകള്‍ ശാഠ്യപൂര്‍വ്വം ചലച്ചിത്രകാരന്മാര്‍ ഉരുവിട്ടുകൊണ്ടിരുന്നു. പൊതുനാമങ്ങള്‍ക്കാണ് സ്വീകാര്യതയെന്നും പ്രത്യേക സമുദായത്തിന്റെ പ്രകൃതം അവയില്‍ ചുവയ്ക്കുന്നത് അഭിലഷണീയമാവില്ല എന്നും വിശ്വസിക്കപ്പെട്ടിരുന്നു. ...പേരു സിനിമയുടേതായാലും അഭിനേതാക്കളുടേതായാലും അതിലൊരു ഓമനത്തം തോന്നണം; പൊതുസ്വീകാര്യതയ്ക്കു ചേരും വിധമാകണം... അങ്ങിനെയൊക്കെയായിരുന്നു സങ്കല്‍പങ്ങള്‍.നിയോറിയലിസത്തിന്റെ തരംഗങ്ങള്‍ മെല്ലെ മെല്ലെ സിനിമയിലും എത്തിനോക്കുവാന്‍ തുടങ്ങുതേയുണ്ടായിരുന്നുള്ളു. ചിത്രങ്ങള്‍ക്കു സ്വീകരിച്ചുവരുന്ന ടൈറ്റിലുകളില്‍ സൂചകങ്ങള്‍ നിവേശിച്ചുകൊണ്ടായിരുന്നു ആദ്യപാദം. വിശപ്പിന്റെ വിളി à´† നിരയിലെ ആദ്യപ്രത്യക്ഷങ്ങളില്‍ ഒന്നായിരുന്നു. പക്ഷെ à´† തരംഗമൊന്നും മുന്‍സൂചിപ്പിച്ച സങ്കല്‍പങ്ങളെയോ à´…à´µ ഉണര്‍ത്തുന്ന ആശങ്കകളെയോ മറികടക്കുവാന്‍ പര്യാപ്തമായിരുന്നില്ല.മോഹന്‍ റാവുവിന്റെ പുരികം ആശങ്കാദ്യോദകമായി ചുളിഞ്ഞതും അതതേ ഗൗരവത്തില്‍ കുഞ്ചാക്കോയുടെ മനസ്സില്‍ മുഴങ്ങിയതും അങ്ങിനെയൊരു പരിവൃത്തത്തിലാണ്.അബ്ദുള്‍ ഖാദര്‍ എന്ന പേരു കേള്‍ക്കുമ്പോഴേ അത് മുസ്ലീം സമുദായത്തെ ഓര്‍മ്മിപ്പിക്കുന്നു; ജോണ്‍ എന്ന പേരു ക്രൈസ്തവ സമുദായത്തേയും. à´ˆ രണ്ടു സമുദായങ്ങളും സമൂഹത്തിലെ പ്രബല ഘടകങ്ങളുമാണ്. പക്ഷെ കലയില്‍, അതിന്റെ വിപണന തലവുമായി കൂടി അനുപാതപ്പെടുത്തി ചിന്തിക്കുമ്പോള്‍, അങ്ങിനെ പേരുകള്‍ അതേവിധം അടയാളപ്പെടുത്തുന്നത് എത്രത്തോളം സ്വീകാര്യമാകും എന്നതിലായിരുന്നു ആശങ്ക. ഹൈന്ദവ നാമങ്ങളെക്കുറിച്ച് à´† ഭീതി ഉണ്ടായിരുന്നുമില്ല. എന്നു കരുതി à´† ചിന്താവഴിയില്‍ ജാതീയമായ പക്ഷചായ്‌വ് ആരോപിച്ചുകാണേണ്ട കാര്യമില്ല. നിലനില്‍പ്പിനെക്കുറിച്ചുള്ള കരുതല്‍ ഉല്‍ക്കണ്ഠയായി ഉണരുമ്പോള്‍ ആശങ്കകളായി മാറുക സ്വാഭാവികം. പ്രീതീപോലെ അപ്രീതിയും സിനിമയില്‍ നിര്‍ണ്ണായകമെന്ന സത്യം അതിനൊന്നുകൂടി മൂര്‍ച്ചകൂട്ടുകയും ചെയ്തിരുന്നു.പിന്നെയും പത്തുവര്‍ഷം കൂടി കഴിഞ്ഞാണ് യേശുദാസ് കാല്‍പ്പാടുകളില്‍ പാടാനെത്തുന്നത്. അതിനോടടുത്ത നാളുകളില്‍ യേശുദാസ് എന്ന പ്രകടമായും ക്രൈസ്തവത ഇനിക്കുന്ന നാമം മാറ്റി ഹൈന്ദവചായ്വുള്ള ഒരു പൊതുനാമം സ്വീകരിക്കുന്നുവെങ്കില്‍ പാടുവാന്‍ അവസരങ്ങള്‍ നല്‍കാമെന്ന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദപ്രേരണയ്ക്കു മുന്‍കൂര്‍ വഴങ്ങി പ്രഗത്ഭനായ ഒരു സംഗീത സംവിധായകന്‍ പറഞ്ഞത് ഇതോടുചേര്‍ത്തു വായിക്കാവുന്നതാണ്. പാടി പ്രസിദ്ധനായിക്കഴിഞ്ഞപ്പോള്‍ യേശുദാസിനെക്കണ്ടു അനശ്വരങ്ങളായ നിരവധി ഗാനങ്ങള്‍ ആലപിപ്പിക്കുവാന്‍ ഇതേ സംഗീതസംവിധായകന്‍ മുന്നിട്ടുനിന്നു എന്നതതിന്റെ ബാക്കിചരിത്രത്തിലെ കറുത്ത തമാശ!ഏതായാലും നായകനായ അബ്ദുള്‍ഖാദറിന്റെയും വില്ലനായ ജോണിന്റെയും പേരുകള്‍ മാറ്റി അവര്‍ക്കു പൊതുപ്രകൃതമുള്ള താരനാമങ്ങള്‍ നല്‍കുവാന്‍ തീരുമാനമായി.അതില്‍ ജാതീയമെന്നതിനപ്പുറം കേള്‍വി സുഖത്തിന്റെ ഒരു പരിഗണനകൂടിയുണ്ടായിരുന്നു എന്നാണ് പുനര്‍നാമകരണത്തിനു വഴങ്ങിയ മുഹൂര്‍ത്തത്തെക്കുറിച്ചു പരാമര്‍ശിക്കവെ ശശികുമാര്‍ പറഞ്ഞിട്ടുള്ളത്.വെള്ളിത്തിരയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങളായ അബ്ദുള്‍ഖാദറും, ജോണും അണിനിരക്കുന്നു എന്നു വിളിച്ചുപറയുവാനും കേള്‍ക്കുവാനും ഒരു സുഖമുണ്ടാവില്ല. സിനിമ കാണും മുന്‍പേ അതു സൃഷ്ടിക്കുന്ന ഒരു ഇംപാക്ട് പ്രധാനമാണല്ലോ. കേള്‍ക്കുമ്പോള്‍ ഒരു.. ഒരു മന:സുഖം... ഒരു "ദം' തോന്നണം... അതുപ്രധാനമാണ്. നമ്മുടേതൊരു പോപ്പുലര്‍ ആര്‍ട്ടല്ലേ... അവിടെ ചെറിയ കാര്യങ്ങള്‍ പോലും പ്രധാനമാണ്...!ശരിയായിരുന്നിരിക്കണം. മനഃശാസ്ത്രപരമായി സ്വീകാര സാദ്ധ്യതകളുടെ അളവുമാത്രകളെ ഗണിക്കുന്നതു സിനിമപോലെ വന്‍ ധനവ്യയം ആവശ്യമായ, വിജയാപജയങ്ങള്‍ ജനപ്രീതിയുടെ അനുപാതത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്ന, ഒരു മാധ്യമത്തില്‍ സഹജസ്വാഭാവികം തന്നെ!മലയാള സിനിമയില്‍ ഒരുപാടുപേര്‍ക്ക് ചലച്ചിത്രനാമങ്ങള്‍ നല്‍കി അവരെ വെള്ളിത്തിരയുടെ മോഹിതവംശത്തില്‍ മാമോദീസാ മുക്കി ചേര്‍ത്തതിന്റെ ഖ്യാതി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ക്ക് അവകാശപ്പട്ടതാണല്ലോ. നാവില്‍ സരസ്വതി വിളയാടുന്ന സിദ്ധിവരം ജന്മനാ സ്വന്തമായ തിക്കുറിശ്ശി ചിറയിന്‍കീഴില്‍ നിന്നും വന്ന സുമുഖ സുന്ദരനായ അബ്ദുള്‍ഖാദറിന്റെ നെറുകയില്‍ കൈവച്ചനുഗ്രഹിച്ചുകൊണ്ട് പുതിയ പേരു ചൊല്ലിവിളിച്ചു:പ്രേംനസീര്‍ എന്ന്.മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ചരിത്രത്തില്‍ ഒരു യുഗപ്പിറവിയ്ക്കു നാന്ദികുറിച്ച നാമകരണമായിരുന്നുവല്ലോ അത്.നമ്പിയത്തുശേരില്‍ ജോണിന്റെ നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചൊരുനിമിഷം ധ്യാനിമഗ്നനായി നിന്ന ശേഷം തിക്കുറിശ്ശി പുതിയ പേരുചൊല്ലി വിളിച്ചു:ശശികുമാര്‍ എന്ന്.മാമോദീസ മുങ്ങിയത് അഭിനയസമുദായത്തിലേയ്ക്കാണെങ്കിലും നിവര്‍ത്തനവഴിയേ മലയാള ചലച്ചിത്രവ്യവസായത്തിലെ സാമ്പത്തിക വിജയത്തിന്റെ നാലുപതിറ്റാണ്ടുകള്‍ക്കു നെടുന്തൂണായി വര്‍ത്തിക്കാനിരുന്ന താരതമ്യങ്ങളില്ലാത്ത ഒരു നിയോഗയാത്രയുടെ തുടക്കമായിരുന്നുവല്ലോ അതും.രണ്ടുപേരുകാരും അതെ, പ്രേംനസീറും ശശികുമാറും ഒരുപോലെ മലയാള സിനിമയിലെ വിജയശ്രേയസ്സിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക സാന്നിദ്ധ്യങ്ങളായി മാറിയപ്പോള്‍ തിക്കുറിശ്ശിയുടെ മനോധ്യാനത്തില്‍ നിന്നുള്ള അനുഗ്രഹവര്‍ഷം ഫലശ്രുതി വരിക്കുകയായിരുന്നു.
(അവസാനിക്കുന്നില്ല)

Related News