Loading ...

Home Business

രാജ്യത്തെ സാമ്ബത്തിക മേഖലയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തില്‍ 26 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂഏജ് ന്യൂസ്, രാജ്യത്തെ മുന്‍നിര നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സൈബര്‍ ആക്രമണത്തില്‍ 26 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ നടന്ന ആക്രമണങ്ങളില്‍ ഏകദേശം 38 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.ബെംഗളൂരു ആസ്ഥാനമായ ടെലികോം സൊല്യൂഷന്‍സ് പ്രൊവൈഡര്‍ സുബെക്സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് 3,500 മോഡുലാര്‍ മാല്‍വെയര്‍ സാംപിളുകള്‍ കണ്ടെത്തി. 37 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്. സൈബര്‍ ആക്രമണത്തിന്റെ കാര്യത്തില്‍ സ്മാര്‍ട് സിറ്റികള്‍, ധനകാര്യ സേവനങ്ങള്‍, ഗതാഗത മേഖലകള്‍ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍) സ്റ്റേറ്റ് ഓഫ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റത്തോടൊപ്പം മുന്‍പൊരിക്കലുമില്ലാത്തവിധം ഡേറ്റ ചോര്‍ത്തലും വലിയ തോതിലുള്ള ആക്രമണവുമാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്ന് സുബെക്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനോദ് കുമാര്‍ പറഞ്ഞു. രാജ്യത്തിനെതിരായ സൈബര്‍ ആക്രമണങ്ങളുടെ വര്‍ധനയും ശക്തമായ ഭൗമരാഷ്ട്രീയ പരസ്പര ബന്ധവും സൂചിപ്പിക്കുന്നത് നമ്മുടെ നിര്‍ണായകമായ ഇന്‍ഫ്രാസ്ട്രക്ചറിനെ ലക്ഷ്യമിടുന്നതില്‍ ഉയര്‍ന്ന താല്‍പര്യം കാണിക്കുന്നു എന്നാണ്. സൈബര്‍ ആക്രമണങ്ങളിലൂടെ ധനസമ്ബാദനം നടത്താനുള്ള നീക്കമാണ് ഹാക്കര്‍മാര്‍ നടത്തുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരുപയോഗ ഊര്‍ജ്ജത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ പ്രോജക്റ്റുകള്‍ ഉള്‍പ്പെടെ വിവിധ വിന്യാസങ്ങളില്‍ നിന്ന് വ്യത്യസ്‌ത അളവിലുള്ള മാള്‍വെയറുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കണ്ടെത്തിയ മിക്ക മാള്‍വെയറുകളും (36 ശതമാനം) ഡാര്‍ക്ക് വെബില്‍ നിന്നുള്ളതാണ്. നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളുമായി കണക്റ്റുചെയ്‌തിരിക്കുന്ന മാള്‍വെയറിലും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്ബത്തിക മേഖല തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളളതാണ് മിക്ക മാള്‍വെയര്‍ ആക്രമണങ്ങളുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Related News