Loading ...

Home youth

ദേശീയ തൊഴില്‍ സേവന കേന്ദ്രം ഡിസംബര്‍ ഒന്നിന് മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/പട്ടികവര്‍ഗക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനത്തെ ഗവണ്‍മെന്റ് വനിത പോളിടെക്‌നിക്ക് കോളേജില്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിനാണ് തൊഴില്‍മേള. പതിനൊന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.ncs.gov.in ല്‍ https://forms.gle/79F5cd8FXLd9kBHr8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ നമ്ബര്‍, വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളോ തൊഴില്‍ദായകരോ ഫീസ് നല്‍കേണ്‍ണ്ടതില്ല. ഫോണ്‍: 0471-2332113/8304009409.

Related News