Loading ...

Home youth

ഇന്ത്യന്‍ നേവിയില്‍ ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച്‌ 12

ഇന്ത്യന്‍ നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം, 155 SSC ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.SSC ഓഫീസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്‍റ് വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം.

അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച്‌ 12 ആണ്. ഈ തസ്തികയ്ക്കുള്ള അപേക്ഷാ നടപടികള്‍ 2022 ഫെബ്രുവരി 25 മുതലാണ് ആരംഭിച്ചത്.

ഓണ്‍ലൈനായി ഫെബ്രുവരി 25, 2022 മുതല്‍ മാര്‍ച്ച്‌ 12, 2022 വരെ അപേക്ഷ സമര്‍പ്പിക്കാം .

ഈ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ് വഴി മൊത്തം 155 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും ചുവടെ:-

ജനറല്‍ സര്‍വീസ് [GS (X)] ഹൈഡ്രോ കേഡര്‍ (General Service [GS (X)] Hydro Cadre) : 40 പോസ്റ്റുകള്‍

നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്പെക്ടറേറ്റ് കേഡര്‍ (Naval Armament Inspectorate Cadre - NAIC): 6 ഒഴിവുകള്‍
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (Air Traffic Controller (ATC): 6 ഒഴിവുകള്‍
നിരീക്ഷകന്‍ (Observer): 8 ഒഴിവുകള്‍
പൈലറ്റ്: 15 ഒഴിവുകള്‍
ലോജിസ്റ്റിക്സ് (Logistics) : 18 ഒഴിവുകള്‍
വിദ്യാഭ്യാസം (Logistics): 17 ഒഴിവുകള്‍
എന്‍ജിനീയറിംഗ് ബ്രാഞ്ച് (ജിഎസ്): 45 ഒഴിവുകള്‍

ജനറല്‍ സര്‍വീസ് [GS (X)] ഹൈഡ്രോ കേഡര്‍: 60% മാര്‍ക്കോടെ ബി.ടെക്

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി): കുറഞ്ഞത് 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ BE/B.Tech. അപേക്ഷാര്‍ത്ഥിക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൊത്തം 60% മാര്‍ക്കും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഇംഗ്ലീഷിന് കുറഞ്ഞത് 60% മാര്‍ക്കും ഉണ്ടായിരിക്കണം.

നിരീക്ഷകന്‍: കുറഞ്ഞത് 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ BE/B.Tech. അപേക്ഷാര്‍ത്ഥിക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൊത്തം 60% മാര്‍ക്കും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഇംഗ്ലീഷിന് കുറഞ്ഞത് 60% മാര്‍ക്കും ഉണ്ടായിരിക്കണം.

എഞ്ചിനീയറിംഗ് ബ്രാഞ്ച് (GS): ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ് , ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷന്‍, ടെലി കമ്മ്യൂണിക്കേഷന്‍ , ടെലി കമ്മ്യൂണിക്കേഷനില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ , അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, അപ്ലൈഡ് ഇലക്‌ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ എഞ്ചിനീയറിംഗ്, പവര്‍ ഇലക്‌ട്രോണിക്സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകളുടെ സൂക്ഷ്മപരിശോധന, SSB അഭിമുഖം, വൈദ്യ പരിശോധന,
അന്തിമ മെറിറ്റ് ലിസ്റ്റ് , എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍പ്പറഞ്ഞ തസ്തിക കളിലേയ്ക്ക് 2022 മാര്‍ച്ച്‌ 12-ന് മുൻപ് അപേക്ഷിക്കാം. അതിനായി ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് - joinindiannavy.gov.in സന്ദര്‍ശിക്കുക.

Related News