Loading ...

Home sports

തുടര്‍ച്ചയായ 10 വിജയങ്ങള്‍, ചരിത്രം കുറിച്ച്‌ ഇറ്റലി

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്ക് ഒരു വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സൊഗൊവിനയെ ആണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിയുടെ തുടര്‍ച്ചയായ പത്താം വിജയമാണിത്. അവരുടെ ചരിത്രത്തില്‍ ആദ്യമാണ് ദേശീയ ടീം തുടര്‍ച്ചയായി 10 മത്സരങ്ങക്ക് വിജയിക്കുന്നത്. അസെര്‍ബി, ഇന്‍സിനെ, ബെലോട്ടി എന്നിവരാണ് ഇന്നലെ ഇറ്റലിക്കായി ഗോള്‍ നേടിയത്. മാഞ്ചിനി പരിശീലകനായി എത്തിയതിനു ശേഷം ഗംഭീര ഫോമിലാണ് ഇറ്റലി കളിക്കുന്നത്. ഈ വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഇറ്റലി ഉറപ്പിച്ചു. 9 മത്സരങ്ങളില്‍ ഒമ്ബതും വിജയിച്ച്‌ 27 പോയന്റുമായി നില്‍ക്കുകയാണ് ഇറ്റലി.

Related News