Loading ...

Home sports

"ബെന്‍സീമ ഈ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍, ഫ്രാന്‍സിനായി കളിക്കാത്തത് സങ്കടകരം"

ബെന്‍സീമ ആണ് ഇപ്പോള്‍ ഈ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ എന്ന് റയല്‍ മാഡ്രിഡ് താരം ഹസാര്‍ഡ്. അവസാന മൂന്ന് നാലു മാസമായി താന്‍ ബെന്‍സീമയ്ക്ക് ഒപ്പം പരിശീലനം നടത്തുകയും കളിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ താന്‍ മനസ്സിലാകുന്നു ബെന്‍സീമയാണ് ഈ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍. ഹസാര്‍ഡ് പറഞ്ഞു. ഒരു സ്ട്രൈക്കറിന് ഒപ്പം തന്റെ ചുറ്റുമുള്ള താരങ്ങളെ മെച്ചപ്പെടുത്താനും ബെന്‍സീമയ്ക്ക് ആകുന്നുണ്ട്. ഹസാര്‍ഡ് പറഞ്ഞു. ബെന്‍സീമ ഫ്രാന്‍സിനായി കളിക്കുന്നില്ല എന്നത് സങ്കടകരമാണ് എന്നും ബെല്‍ജിയന്‍ താരം പറഞ്ഞു. 2015ന് ശേഷം ബെന്‍സീമയെ ഫ്രാന്‍സ് ടീമില്‍ എടുത്തിട്ടില്ല. സിദാന്‍ അടക്കമുള്ളവര്‍ ബെന്‍സീമയെ തിരികെ ടീമിലെടുക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന സമയത്താണ് ഹസാര്‍ഡിന്റെ പ്രതികരണം. എന്നാല്‍ ബെന്‍സീമയെ പോലുള്ള ഒരു താരം ഇല്ലാത്ത ഫ്രാന്‍സിനെ നേരിടുന്നതാണ് തനിക്കും ബെല്‍ജിയത്തിനും ആശ്വാസം നല്‍കുക എന്നും ഹസാര്‍ഡ് പറഞ്ഞു.

Related News