Loading ...

Home Europe

ഇന്തോ-ഫ്രഞ്ച് സംയുക്ത പട്രോളിങ് ഉടനെന്ന് ഫ്രഞ്ച് നേവി തലവന്‍ ക്രിസ്റ്റഫെ പ്രസൂക്

പാരീസ്: രാജ്യങ്ങളുടെ പ്രതിരോധ ബന്ധം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി ഇന്തോ -ഫ്രഞ്ച് സംയുക്ത പട്രോളിങ് ഉടനെന്ന് ഫ്രഞ്ച് നേവി തലവന്‍ ക്രിസ്റ്റഫെ പ്രസൂക്. കരുത്തുറ്റ രാജ്യങ്ങളുമായി സൈനിക സഹകരണം ഉറപ്പാക്കുന്നത് പ്രതിരോധ മേഖലയില്‍ രാജ്യത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുകൊണ്ടാണ് ഇന്ത്യയോടൊപ്പം പ്രവര്‍ത്തിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്ക്രിസ്റ്റഫെ പ്രസൂക് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗമോ, ഫ്രാന്‍സിന്റെ അധീനതയിലുള്ള ദീപുകള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു മേഖലയിലോ ആയിരിക്കും സംയുക്ത പട്രോളിങിനായി തിരഞ്ഞെടുക്കുകയെന്നും ഫ്രഞ്ചിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ അഭ്യാസം സംഘടിപ്പിക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News