Loading ...

Home youth

വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ പി.എസ്.സി തീരുമാനം

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. കോളജ് അധ്യാപകര്‍, അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, സയന്റിഫിക് ഓഫിസര്‍, ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തുടങ്ങിയ തസ്തികകളിലേക്കാണ് സംസ്ഥാന തലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്), എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (കന്നഡ), നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ), സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കു ജില്ലാതലത്തിലും നിയമനം നടത്തും. സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഏതെങ്കിലും വകുപ്പില്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചു സര്‍ക്കാരിനോടു വിശദീകരണം ചോദിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു. അതേസമയം, പി​​എ​​സ്‌​​സി ന​​ട​​ത്തു​​ന്ന വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ള്‍​​ക്ക് ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​ക​​ള്‍ സ്ഥി​​രീ​​ക​​ര​​ണം ന​​ല്‍​​കു​​ന്ന സ​​ന്പ്ര​​ദാ​​യം ഇ​​നി വ​​ണ്‍ ടൈം ​​പാ​​സ്‌​​വേ​​ഡ് (​​ഒ​​ടി​​പി) മു​​ഖേ​​ന മാ​​ത്രം. ഇ​​തി​​നാ​​യി 10 മി​​നി​​റ്റ് സാ​​ധു​​ത​​യു​​ള്ള ഒ​​ടി​​പി ആ​​യി​​രി​​ക്കും ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​യു​​ടെ മൊ​​ബൈ​​ലി​​ല്‍ ല​​ഭി​​ക്കു​​ക. ഉ​​ദ്യോ​​ഗാ​​ര്‍​​ഥി പ്രൊ​​ഫൈ​​ല്‍ വ​​ഴി ക​​ണ്‍​ഫ​​ര്‍​​മേ​​ഷ​​ന്‍ (നി​​ശ്ചി​​ത തീ​​യ​​തി​​യി​​ല്‍ നി​​ശ്ചി​​ത പ​​രീ​​ക്ഷാകേ​​ന്ദ്ര​​ത്തി​​ലെ​​ത്തി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​മെ​​ന്ന ഉ​​റ​​പ്പ്) ന​​ല്‍​​കു​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴു​​ള്ള രീ​​തി.

Related News