Loading ...

Home youth

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ജഡ്ജിയാവാനൊരുങ്ങി ജയ്പൂരിലെ 21 കാരന്‍

ജയ്പൂര്‍: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ജഡ്ജിയെന്ന പദവിയിലേക്ക് ഒരു 21 കാരന്‍. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള മായങ്ക് പ്രതാപാണ് 2018 ജുഡീഷ്യല്‍ സെല്‍വീസസ് പരീക്ഷയില്‍ വിജയിച്ചത്. 2014 ല്‍ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സിന് ചേര്‍ന്ന മായങ്ക് പ്രതാപിന്റെ കോഴ്‌സ് ഇപ്രാവശ്യമാണ് അവസാനിച്ചത്. ജുഡീഷ്യല്‍ സേവനത്തിന്റെ പ്രാധാന്യവും സമൂഹത്തില്‍ നിന്ന് കിട്ടുന്ന പരിഗണനയും കണ്ട് എന്നും മോഹംവച്ച പദവിയാണ് ഇതെന്ന് മായങ്ക് പ്രതാപ് പ്രതികരിച്ചു. ജുഡീഷ്യല്‍ പരീക്ഷയ്ക്കിരിക്കാന്‍ വേണ്ട പ്രായം കഴിഞ്ഞവര്‍ഷം വരെ 23 ആയിരുന്നു. ഇപ്രാവശ്യമാണ് രാജസ്ഥാന്‍ കോടതി അത് 21 ആയി കുറച്ചത്.

Related News