Loading ...

Home cinema

'കെട്ട്യോളാണ് എന്‍്റെ മാലാഖ':പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍ . വീണ നന്ദകുമാറാണ് നായിക. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത് .

Related News