Loading ...

Home sports

കന്നി ടെസ്റ്റ് ചരിത്രവിജയം, അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് ഉടനുണ്ടാവുമോ? ഗാംഗുലി പറയുന്നു

കൊല്‍ക്കത്ത: ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് വന്‍ വിജയമായി മാറിയതോടെ ഇനി ടീം നിരവധി ഡേ-നൈറ്റ് ടെസ്റ്റുകളില്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മുന്‍ നായകനും പുതിയ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി മുന്‍കൈയടുത്തതിനാലാണ് കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് യാഥാര്‍ഥ്യമായത്. നേരത്തേ തന്നെ ഡേ-നൈറ്റ് ടെസ്റ്റിനായി വാദിച്ചിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ബിസിസിഐയുടെ അമരത്തേക്കു വന്നതോടെ ദാദ ഇതു പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയായിരുന്നു. ഭാവിയില്‍ ഇന്ത്യയെ കൂടുതല്‍ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ കാണാനാവുമോയെന്നതിനെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലി. എനിക്കു ആശ്വാസവും ആഹ്ലാദവുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന് ഇതു അനിവാര്യമായിരുന്നു. ഇതു വളരെ പ്രധാനം തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്കു കൂടുതല്‍ കാണികള്‍ എത്തിയിരുന്നില്ല. കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്ബും അതിനിടെയും കാണികളെ ആകര്‍ഷിക്കാന്‍ പല പ്രൊമോഷനുകളും ഞങ്ങള്‍ നടത്തി. ടെസ്റ്റ് നേരത്തേ തന്നെ അവസാനിക്കുമെന്ന് ഉറപ്പായിട്ടും മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നതായും ഗാംഗുലി ചൂണ്ടിക്കാട്ടി.

Related News