Loading ...

Home Business

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു

മുംബൈ: ചരിത്രത്തില്‍ ഇതാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയര്‍ന്നതാണ് മികച്ച ഉയരം കുറിക്കാന്‍ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാര്‍മ, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ 1.6 ശതമാനംവരെ നേട്ടത്തിലാണ്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ്-ചൈന വ്യാപാര യുദ്ധം സമവായത്തിലെത്തുമെന്ന പ്രതീക്ഷ വ്യാപിച്ചതിനെതുടര്‍ന്ന് യുഎസ് ഓഹരി സൂചികയായ വാള്‍ സ്ട്രീറ്റ് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇത് ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിച്ചു. സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്റ്ടി, ടിസിഎസ്, സണ്‍ ഫാര്‍മ, ബിപിസിഎല്‍, യുപിഎല്‍ തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്.

Related News