Loading ...

Home Business

ജി.എസ്.ടി നിയമമനുസരിച്ച്‌ കേരളത്തിന് അവകാശപ്പെട്ട 1600 കോടി നല്‍കാതെ കേന്ദ്രം; നിയമനടപടികളുമായി സംസ്ഥാനം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കേരളത്തിന് ജി.എസ്.ടി നിയമം വ്യവസ്ഥ ചെയ്തിട്ടുള്ള 1600 കോടി നല്‍കാതെ കേന്ദ്രം. ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണയാണ് മുടങ്ങിയിരിക്കുന്നത്. കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാന വിഹിതത്തിന്റെ മാസതവണയായ 1300 കോടിയും ലഭിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയില്‍ ഹരജി നല്‍കുമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേറ്റ് നികുതിയുള്‍പ്പെട്ട കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. സാമ്ബത്തിക മാന്ദ്യത്തിന്റെ പേരില്‍ കേന്ദ്രം 1,75,000 കോടി കോര്‍പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കേരളത്തിനുള്ള വിഹിതം അനിശ്ചിതത്വത്തിലായത്. ഇതോടെ കേരളത്തിന് 5370 കോടിയുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. മറ്റ് സംസ്ഥാനങ്ങളെയും ഒന്നിച്ചുചേര്‍ത്തുള്ള നിയമനടപടികള്‍ക്ക് കേരളം മുന്‍കൈ എടുത്തേക്കും. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി മന്ത്രിതല സമിതിക്കുശേഷം, വിഷയത്തില്‍ ഒന്നിച്ച്‌ നില്‍ക്കാന്‍ കേരളം, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ ധനമന്ത്രിമാര്‍ തീരുമാനിച്ചിരുന്നു. തുടര്‍നടപടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിനും ഏകോപനത്തിനും ടാക്സസ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ അനുവദനീയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 6645 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ വായ്പ എടുക്കലും പ്രയാസത്തിലായി. സമാന അവസ്ഥയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുമെന്നാണ് വിവരം.

Related News