Loading ...

Home Business

വായ്പ തിരിച്ചടക്കുന്നില്ല: മുദ്ര ലോണിനുമേല്‍ നിയന്ത്രണം വരുന്നു

മുംബൈ: മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണംവരുന്നു. വായ്പയെടുത്ത പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തിമാത്രം വായ്പ അനുവദിച്ചാല്‍മതിയെന്നാണ് ആര്‍ബിഐയുടെ നിലപാട്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. മുദ്ര വായ്പയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക  വര്‍ഷം 2.9 കോടി പേര്‍ക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ചെറുകിട സംരംഭകരെ സഹായിക്കാനായി 2015ലാണ് മോദി സര്‍ക്കാര്‍ വായ്പ പദ്ധതി കൊണ്ടുവന്നത്.


Related News